കൂടുതൽ കരുത്തരാകാൻ രാജസ്ഥാൻ: സൂപ്പർ താരം അടുത്തമാസം ആദ്യം ടീമിനൊപ്പം ചേരും

Webdunia
വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (20:25 IST)
രാജസ്ഥാൻ റോയൽസിന്റെിംഗ്ലീഷ് സൂപ്പർതാരം ബെൻ‌ സ്റ്റോക്സ് അടുത്തമാസം ആദ്യം യുഎഇയിലെത്തും. ആറ് ദിവസത്തെ ക്വാറന്റൈനിന് ശേഷം ഒക്‌ടോബർ രണ്ടാം ആഴ്‌ച്ച മുതൽ സ്റ്റോക്‌സ് രാജസ്ഥാനായി കളിക്കാനിറങ്ങിയേക്കും.
 
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ കഴിഞ്ഞ ദിവസം സ്റ്റോക്‌സ് പരിശീലനം പുനരാരംഭിച്ചിരുന്നു. താൻ പരിശീലനം നടത്തുന്നതിന്റെ വീഡിയോ താരം പുറത്തുവിടുകയും ചെയ്‌തിരുന്നു. എന്തായാലും വാർത്ത പുറത്ത് വന്നതോടെ വലിയ ആവേശത്തിലാണ് രാജസ്ഥാൻ ആരാധകർ. ബെൻ സ്റ്റോക്‌സ് കൂടി ടീമിലെത്തുമ്പോൾ രാജസ്ഥാൻ  നിര കരുത്തുറ്റതാകും. ഐപിഎലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ തകർപ്പൻ വിജയം നേടി മികച്ച തുടക്കമാണ് ഈ സീസണിൽ രാജസ്ഥാന് ലഭിച്ചിരിക്കുന്നത്.
================================

അനുബന്ധ വാര്‍ത്തകള്‍

Next Article