താനൊരു മുംബൈക്കാരനല്ലെ, എല്ലാ സെഞ്ചുറിയും മുംബൈയുടെ നെഞ്ചത്ത് വേണോ? ചോദ്യത്തിന് ജയ്‌സ്വാളിന്റെ മറുപടി

അഭിറാം മനോഹർ

ബുധന്‍, 24 ഏപ്രില്‍ 2024 (20:23 IST)
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സെഞ്ചുറി നേടി ഫോമിലേക്ക് തിരികെയെത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ യശ്വസി ജയ്‌സ്വാള്‍. 60 പന്തില്‍ നിന്നും 104 റണ്‍സ് നേടി പുറത്താകാതെ നിന്ന ജയ്‌സ്വാളായിരുന്നു മത്സരത്തില്‍ രാജസ്ഥാന്റെ വിജയറണ്‍ സ്വന്തമാക്കിയത്. മത്സരശേഷം ജയ്‌സ്വാളിനോട് ഇതിഹാസതാരമായ സുനില്‍ ഗവാസ്‌കര്‍ ചോദിച്ച ചോദ്യവും അതിന് ജയ്‌സ്വാള്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ട്രെന്‍ഡിങ്ങാകുന്നത്.
 
മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരശേഷമായിരുന്നു ജയ്‌സ്വാളിനോട് ഗവാസ്‌കറുടെ ചോദ്യം. ഒന്നുമില്ലെങ്കിലും നിങ്ങളൊരു മുംബൈക്കാരനല്ലെ, മറ്റ് ടീമുകള്‍ക്കെതിരെയും സെഞ്ചുറി നേടികൂടെ എന്നായിരുന്നു ഗവാസ്‌കറുടെ ചോദ്യം. മുംബൈക്കെതിരെ ഇത് നിങ്ങളുടെ രണ്ടാമത്തെ സെഞ്ചുറിയാണ്. മുംബൈക്കെതിരെ മാത്രമല്ലാതെ മറ്റ് ടീമുകള്‍ക്കെതിരെയും സെഞ്ചുറി നേടികൂടെ എന്ന ചോദ്യത്തിന് എല്ലാ ദിവസവും നന്നായി കളിക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ ചില ദിവസങ്ങളില്‍ അതിന് കഴിയാറില്ലെന്നുമായിരുന്നു ജയ്‌സ്വാളിന്റെ മറുപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍