പൊന്നുംവില കൊടുത്ത് മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ വാങ്ങിയ താരമാണ് ഇഷാന്‍ കിഷന്‍. 15 കോടിയാണ് ഇഷാന് വേണ്ടി മുംബൈ മുടക്കിയത്. എന്നാല്‍, ഈ സീസണില്‍ എല്ലാവരേയും നിരാശപ്പെടുത്തുകയാണ് താരം. ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇഷാന് സാധിക്കാത്തത് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാകുന്നു.
ഞായറാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ പുറത്തായ രീതി കണ്ട് തലയില്‍ കൈവയ്ക്കുകയാണ് ആരാധകര്‍. ഇഷാനെ പോലെ ഗതി കെട്ടവന്‍ വേറെ ആരുണ്ടെന്നാണ് ഈ വീഡിയോ കണ്ട് ആരാധകരുടെ ചോദ്യം.