'ഇത്രയും ഗതികെട്ടവന്‍ വേറെയില്ല'; ഇഷാന്‍ കിഷന്റെ വിക്കറ്റ് കണ്ട് സോഷ്യല്‍ മീഡിയ (വീഡിയോ)

തിങ്കള്‍, 25 ഏപ്രില്‍ 2022 (11:46 IST)
പൊന്നുംവില കൊടുത്ത് മുംബൈ ഇന്ത്യന്‍സ് ലേലത്തില്‍ വാങ്ങിയ താരമാണ് ഇഷാന്‍ കിഷന്‍. 15 കോടിയാണ് ഇഷാന് വേണ്ടി മുംബൈ മുടക്കിയത്. എന്നാല്‍, ഈ സീസണില്‍ എല്ലാവരേയും നിരാശപ്പെടുത്തുകയാണ് താരം. ക്രീസില്‍ നിലയുറപ്പിക്കാന്‍ ഇഷാന് സാധിക്കാത്തത് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയാകുന്നു. 
 
ഞായറാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ പുറത്തായ രീതി കണ്ട് തലയില്‍ കൈവയ്ക്കുകയാണ് ആരാധകര്‍. ഇഷാനെ പോലെ ഗതി കെട്ടവന്‍ വേറെ ആരുണ്ടെന്നാണ് ഈ വീഡിയോ കണ്ട് ആരാധകരുടെ ചോദ്യം. 

Unlucky Ishan Kishan pic.twitter.com/QsI9KowDlq

— Big Cric Fan (@cric_big_fan) April 24, 2022
ഇടംകയ്യന്‍ ഇഷാന്‍ കിഷന്റെ ഓഫ് സൈഡില്‍ വൈഡ് ലൈനിന് അപ്പുറത്തേക്കാണ് ലഖ്‌നൗ ബൗളര്‍ രവി ബിഷ്‌ണോയ് പന്തെറിഞ്ഞത്. വൈഡ് ആകുമായിരുന്ന പന്തായിരുന്നു അത്. ആ പന്ത് കവറിലേക്ക് കളിച്ച് റണ്‍സ് നേടാനാണ് ഇഷാന്‍ കിഷന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പന്ത് ഇഷാന്‍ കിഷന്റെ ബാറ്റിന്റെ ബോട്ടം എഡ്ജ് എടുത്തു. പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ ബൂട്ടില്‍ വന്ന് കുത്തി. ബൂട്ടില്‍ തട്ടി പൊന്തിയ പന്ത് സ്ലിപ്പില്‍ നില്‍ക്കുകയായിരുന്ന ജേസന്‍ ഹോള്‍ഡറുടെ കൈകളിലേക്ക്. പന്ത് നിലത്ത് കുത്തിയിട്ടുണ്ടോ എന്ന സംശയം അംപയര്‍ക്കുണ്ടായിരുന്നു. എന്നാല്‍, റിവ്യു ചെയ്തപ്പോള്‍ പന്ത് കൃത്യമായി ബൂട്ടില്‍ മാത്രം തട്ടിയാണ് പൊന്തിയതെന്ന് വ്യക്തമായി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍