ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിത് ശര്‍മ പിന്മാറുമെന്ന് റിപ്പോര്‍ട്ട്. അടുത്തിടെ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 3 മത്സരങ്ങളില്‍ നിന്നും 31 റണ്‍സ് മാത്രമായിരുന്നു താരം നേടിയത്. ഈ സാഹചര്യത്തില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്നും താരം വിരമിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്നും താരം വിട്ടുനിന്നിരുന്നു.
ഐപിഎല്‍ കഴിഞ്ഞതും ആരംഭിക്കാനിരിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിന്നാണ് രോഹിത് മാറിനില്‍ക്കുക. കരിയറില്‍ ചെറിയ ബ്രേയ്ക്ക് എടുക്കാനാണ് രോഹിത്തിന്റെ തീരുമാനം. ജൂണ്‍ 20ന് ഹെഡിങ്‌ലിയിലാണ് പരമ്പര ആരംഭിക്കുക. എഡ്ജ്ബാസ്റ്റണ്‍, ലോര്‍ഡ്‌സ്, ഓള്‍ഡ് ട്രാഫോര്‍ഡ്,ഓവല്‍ എന്നിവിടങ്ങളിലും ഇന്ത്യ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കും.