'ഞാന്‍ പോകണോ അതോ ഹെറ്റ്മയര്‍ മതിയോ'; സഞ്ജു ചോദിച്ചു, ഒടുവില്‍ സംഭവിച്ചത് വെടിക്കെട്ട് !

Webdunia
ശനി, 23 ഏപ്രില്‍ 2022 (09:13 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് അടിച്ചുകൂട്ടിയത് 222 റണ്‍സാണ്. ഒടുവില്‍ പരമാവധി അവസാനം വരെ ശ്രമിച്ചെങ്കിലും 15 റണ്‍സ് അകലെ ഡല്‍ഹി തോല്‍വി വഴങ്ങുകയും ചെയ്തു. ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് രാജസ്ഥാന് മികച്ച തുടക്കം നല്‍കിയത്. ബട്‌ലര്‍ 65 പന്തില്‍ 116 റണ്‍സും ദേവ്ദത്ത് പടിക്കല്‍ 35 പന്തില്‍ 54 റണ്‍സും നേടി. 
 
ആദ്യ വിക്കറ്റായി ദേവ്ദത്ത് പടിക്കല്‍ പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 155-1 എന്ന നിലയിലാണ്. വണ്‍ഡൗണ്‍ ആയി നായകന്‍ സഞ്ജു സാംസണ്‍ ഇറങ്ങണോ അതോ വെടിക്കെട്ട് ബാറ്റര്‍ ഷിമ്രോണ്‍ ഹെറ്റ്മയര്‍ മതിയോ എന്ന് രാജസ്ഥാന്‍ ക്യാംപില്‍ ചര്‍ച്ച നടന്നു. ഒടുവില്‍ സഞ്ജു ഇറങ്ങുകയായിരുന്നു. വെറും 19 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും സഹിതം 46 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ സഞ്ജു നടത്തിയ വെടിക്കെട്ട് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായി. മത്സരശേഷം ടീം മീറ്റിങ് നടക്കുമ്പോള്‍ സഞ്ജുവിന്റെ ഈ ഇന്നിങ്‌സിനെ പരിശീലകന്‍ കുമാര്‍ സംഗക്കാര വലിയ രീതിയില്‍ പ്രശംസിച്ചു. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ റോയല്‍സ് തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article