എല്ലാ കണ്ണുകളും ഐപിഎൽ താരലേലത്തിലേക്ക്, രാജസ്ഥാൻ റോയൽസ് നോട്ടമിടുന്നത് ഈ താരങ്ങളെ

Webdunia
തിങ്കള്‍, 18 ഡിസം‌ബര്‍ 2023 (15:07 IST)
2024ലെ ഐപിഎല്‍ സീസണിന് മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഐപിഎല്ലിനോട് മുന്നോടിയായുള്ള താരലേലം നാളെ ദുബായില്‍ നടക്കാനിരിക്കുകയാണ്. ഏകദിന ലോകകപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ പല പുതിയ താരങ്ങളും അടുത്ത സീസണില്‍ ഐപിഎല്ലില്‍ ഉണ്ടാകുമെന്നുറപ്പാണ്. താരലേലത്തില്‍ ചില വമ്പന്‍ താരങ്ങളെ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നോട്ടമിട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
 
താരലേലത്തിന് മുന്നോടിയായി യശ്വസി ജയ്‌സ്വാള്‍,ജോസ് ബട്ട്‌ലര്‍,ഹെറ്റ്‌മെയര്‍,റിയാന്‍ പരാഗ്,ട്രെന്റ് ബോള്‍ട്ട്,ആര്‍ അശ്വിന്‍,ചാഹല്‍,ആദം സാമ്പ,പ്രസിദ്ധ് കൃഷ്ണ തുടങ്ങിയ താരങ്ങളെയെല്ലാം റോയല്‍സ് നിലനിര്‍ത്തിയിരുന്നു. ദേവ്ദത്ത് പടിക്കലിന് പകരം പേസര്‍ ആവേശ് ഖാനെ ടീമിലെത്തിച്ചതാണ് പ്രധാനമാറ്റം. താരലേലത്തില്‍ 3 വിദേശതാരങ്ങള്‍ ഉള്‍പ്പടെ 8 കളിക്കാരെയാണ് രാജസ്ഥാന് സ്വന്തമാക്കാന്‍ അവസരമുള്ളത്. ബൗളിംഗിലും ബാറ്റിംഗിലും മികച്ച താരങ്ങളുള്ളതിനാല്‍ തന്നെ ഓള്‍ റൗണ്ടര്‍മാരെയാണ് രാജസ്ഥാന്‍ ഇക്കുറി നോട്ടമിടുന്നത്.
 
ലോകകപ്പില്‍ വമ്പന്‍ പ്രകടനം കാഴ്ചവെച്ച ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്ര,കിവീസ് ബാറ്റര്‍ ഡാരില്‍ മിച്ചല്‍,ഇന്ത്യന്‍ താരംഷാര്‍ദ്ദൂല്‍ താക്കൂര്‍,മറ്റൊരു കിവീസ് താരമായ ജിമ്മി നീഷം എന്നിവരെയാണ് പ്രധാനമായും റോയല്‍സ് ലക്ഷ്യമിടൂന്നത്. ഐപിഎല്ലിലെ ആദ്യ സീസണിന് ശേഷം കിരീടനേട്ടങ്ങള്‍ ഒന്നും തന്നെ സ്വന്തമാക്കാന്‍ രാജസ്ഥാന് സാധിച്ചിട്ടില്ല. യശ്വസി ജയ്‌സ്വാളിനൊപ്പം ജോസ് ബട്ട്‌ലര്‍ കൂടി ഫോമിലേയ്ക്ക് ഉയരുകയാണെങ്കില്‍ ഇത്തവണയും രാജസ്ഥാന് ഐപിഎല്‍ സാധ്യതകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article