നോ ബോള്‍ വിവാദം; പിച്ചിലേക്ക് വന്ന ഡല്‍ഹി സഹപരിശീലകന് വിലക്കും പിഴയും

Webdunia
ശനി, 23 ഏപ്രില്‍ 2022 (14:57 IST)
ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍ പ്രവിന്‍ അംറെയ്ക്ക് വിലക്കും പിഴയും. ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ശിക്ഷ. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനിടെ അംപയറോട് വിയോജിപ്പ് അറിയിക്കാന്‍ പ്രവിന്‍ അംറെ പിച്ചിലേക്ക് കടന്നിരുന്നു. ഇതാണ് നടപടിക്ക് കാരണം. ഒരു മത്സരത്തില്‍ വിലക്കും രാജസ്ഥാനെതിരായ കളിയുടെ നൂറ് ശതമാനം മാച്ച് ഫീ പിഴയായി അടയ്ക്കുകയും വേണം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article