തലയില്‍ മുത്തം കൊടുത്ത് യാത്രയാക്കി ക്രുണാല്‍; ചിരിക്കുക പോലും ചെയ്യാതെ പൊള്ളാര്‍ഡ് (വീഡിയോ)

തിങ്കള്‍, 25 ഏപ്രില്‍ 2022 (08:26 IST)
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് താരം ക്രുണാല്‍ പാണ്ഡ്യക്ക് ഇത് മധുരപ്രതികാരം കൂടിയാണ്. മുന്‍ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനെ ലഖ്‌നൗ 36 റണ്‍സിന് തോല്‍പ്പിച്ചപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി നിര്‍ണായക പ്രകടനം നടത്തിയത് ക്രുണാല്‍ പാണ്ഡ്യയാണ്. മുംബൈയുടെ നിര്‍ണായക വിക്കറ്റായ കിറോണ്‍ പൊള്ളാര്‍ഡിനെ പുറത്താക്കിയത് ക്രുണാല്‍ തന്നെ. 
 
20 പന്തില്‍ 19 റണ്‍സ് നേടിയ പൊള്ളാര്‍ഡിനെ ദീപക് ഹൂഡയുടെ കൈകളില്‍ എത്തിച്ചാണ് ക്രുണാലിന്റെ വിക്കറ്റ് വേട്ട. മുംബൈ ഇന്ത്യന്‍സില്‍ ഒന്നിച്ച് കളിച്ചിരുന്നപ്പോള്‍ ക്രുണാലും പൊള്ളാര്‍ഡും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. ആ സൗഹൃദം ഇപ്പോഴും തുടരുന്നുണ്ടെന്ന് ആവര്‍ത്തിക്കുകയായിരുന്നു പൊള്ളാര്‍ഡിന്റെ വിക്കറ്റെടുത്ത ശേഷം ക്രുണാല്‍. 

A kiss on the head by Krunal Pandya to Kieron Pollard. #LSGvsMI #LSG #MIvsLSG #RohitSharma

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍