Kohli:ഐപിഎല്ലില്‍ തോല്‍വിയിലും കിംഗ്, നാണക്കേടിന്റെ റെക്കോര്‍ഡുമായി കോലി

അഭിറാം മനോഹർ

ബുധന്‍, 3 ഏപ്രില്‍ 2024 (19:10 IST)
ഐപിഎല്ലില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലെഴുതി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. ലഖ്‌നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ തോറ്റതോറ്റെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ തോറ്റ കളിക്കാരനെന്ന നാണക്കേടാണ് കോലി സ്വന്തമാക്കിയത്. 120 തോല്‍വികളാണ് കോലിക്കുള്ളത്. രണ്ടാമതുള്ളത് ആര്‍സിബി സഹതാരമായ ദിനേഷ് കാര്‍ത്തിക് കളിക്കാരനെന്ന നിലയില്‍ 118 മത്സരങ്ങളില്‍ പരാജയപ്പെട്ടിട്ടുണ്ട്.
 
112 തോല്‍വികളുമായി രോഹിത് ശര്‍മയാണ് മൂന്നാം സ്ഥാനത്ത്. ശിഖര്‍ ധവാന്‍(107),റോബിന്‍ ഉത്തപ്പ(106) എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. കഴിഞ്ഞ മത്സരത്തില്‍ ലഖ്‌നൗവിനെതിരെ 28 റണ്‍സ് തോല്‍വിയാണ് ആര്‍സിബി വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ആര്‍സിബിക്ക് 19.4 ഓവറില്‍ 153 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍