Faf du Plessis: ഫാഫ് ഡു പ്ലെസിസിന്റെ ക്യാപ്റ്റന്‍സിക്കെതിരെ തുറന്നടിച്ച് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകര്‍. ഡു പ്ലെസിസിന്റെ മോശം ഫോമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നിലും തോറ്റ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ്. ഈ പോക്കാണെങ്കില്‍ ആര്‍സിബി പ്ലേ ഓഫ് കാണില്ലെന്ന് ആരാധകര്‍ ഉറപ്പിച്ചു പറയുന്നു. ബാറ്റിങ്ങില്‍ മോശം ഫോം തുടരുന്ന ഡു പ്ലെസിസിനെ നായകസ്ഥാനത്തു നിന്ന് മാറ്റാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാകണമെന്നാണ് ആരാധകരുടെ ആവശ്യം.