അവൻ ഫോമല്ല, പരിചയസമ്പത്തുമില്ല, ജയ്സ്വാളല്ല കോലി- രോഹിത് തന്നെയാണ് ഓപ്പണർമാരാകേണ്ടതെന്ന് പത്താൻ

അഭിറാം മനോഹർ
വ്യാഴം, 16 മെയ് 2024 (16:54 IST)
ഐപിഎല്ലിൽ മോശം ഫോം തുടരുന്ന രാജസ്ഥാൻ റോയൽസ് ഓപ്പണിംഗ് താരമായ യശ്വസി ജയ്സ്വാളിന് പകരം വിരാട് കോലിയെ ഇന്ത്യ ടി20 ലോകകപ്പിൽ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മുൻ താരം ഇർഫാൻ പത്താൻ. ഐപിഎല്ലിൽ തുടർച്ചയായ നാലാം തോൽവി വഴങ്ങിയ രാജസ്ഥാനായി ഓപ്പണിംഗിനിറങ്ങിയ ജയ്സ്വാൾ ഇന്നലെയും നിരാശപ്പെടുത്തിയിരുന്നു. ലോകകപ്പ് മത്സരങ്ങൾ ജൂൺ ആദ്യം തന്നെ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് പത്താൻ്റെ പ്രതികരണം.
 
എനിക്കും ജയ്സ്വാൾ ഇന്ത്യയ്ക്ക് വേണ്ടി ഓപ്പൺ ചെയ്യണമെന്നാണ് ആഗ്രഹം. എന്നാൽ നിലവിലെ അവൻ്റെ ഫോം പരിഗണിക്കുമ്പോൾ അതിനെ പറ്റി രണ്ടാമതൊന്ന് കൂടി ആലോചിക്കേണ്ടതായി വരും. ടീം ഫോമിലല്ലാത്തതും പരിചയസമ്പത്ത് ഇല്ലാത്തതുമായ ജയ്സ്വാളിനെ കളിപ്പിക്കണമോ അതോ കോലിയെ പരിഗണിക്കണമോ എന്ന് ആലോചിക്കേണ്ടതുണ്ട്. രാജസ്ഥാൻ പ്ലേ ഓഫ് യോഗ്യത നേടിയതിനാൽ തന്നെ ഫോമിലേക്ക് മടങ്ങാൻ ജയ്സ്വാളിന് മുന്നിൽ ഇനിയും മത്സരങ്ങളുണ്ട്. പക്ഷേ ജയ്സ്വാൾ ഫോമിലെത്തിയെങ്കിൽ അത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിക്കുക രാജസ്ഥാനെയാകും.പത്താൻ പറഞ്ഞു.
 
സീസണിൽ ആർസിബി ഓപ്പണർ ആയി ഇറങ്ങിയ കോലി 13 മത്സരങ്ങളിൽ നിന്നും 661 റൺസ് ഇതിനകം നേടികഴിഞ്ഞു. ഒരു സെഞ്ചുറിയടക്കം 13 ഇന്നിങ്ങ്സുകളിൽ നിന്നും 348 റൺസാണ് ജയ്സ്വാൾ ഈ സീസണിൽ നേടിയിട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article