രാഹുല്‍ ലോവര്‍ ഓര്‍ഡറില്‍ കളിക്കും, ദേവ്ദത്തിനെ ലഖ്‌നൗ കൊണ്ടുവന്നത് ഓപ്പണറാക്കാന്‍, എന്നാല്‍ രോഹിത്തിന്റെ വാക്കുകള്‍ എല്ലാം മാറ്റി
മത്സരത്തില്‍ 236 എന്ന വിജയലക്ഷ്യം പിന്തുടരുമ്പോഴും തന്റെ മെല്ലെപ്പോക്ക് സമീപനമാണ് നായകനായ കെ എല്‍ രാഹുല്‍ പിന്തുടര്‍ന്നത്. ആദ്യ വിക്കറ്റ് തുടക്കത്തിലെ നഷ്ടമായെങ്കിലും ഒരു ഭാഗത്ത് മാര്‍ക്കസ് സ്റ്റോയ്‌നിസ് ലഖ്‌നൗ റണ്‍റേറ്റ് വീഴാതെ കാക്കാന്‍ ശ്രമിച്ചെങ്കിലും കെ എല്‍ രാഹുല്‍ ഭദ്രമായി ഇന്നിങ്ങ്‌സ് കൊണ്ടുപോകാനാണ് ശ്രമിച്ചത്. 21 പന്തില്‍ 25 റണ്‍സ് മാത്രമാണ് ലഖ്‌നൗ നായകന്‍ മത്സരത്തില്‍ നേടിയത്. ഇതോടെ രാഹുലിനെതിരെയുള്ള വിമര്‍ശനങ്ങളും ശക്തമായി.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ കെ എല്‍ രാഹുലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമാണെന്നും എത്ര സമ്മര്‍ദ്ദമേറിയ സാഹചര്യമാണെങ്കിലും വ്യക്തിപരമായ നേട്ടങ്ങള്‍ ലക്ഷ്യമാക്കി മാത്രമാണ് രാഹുല്‍ കളിക്കുന്നതെന്നും പല കളികളുടെയും ഉദാഹരണങ്ങള്‍ നിരത്തി ആരാധകര്‍ പറയുന്നു. 200+ വിജയലക്ഷ്യം പിന്തുടരുമ്പോഴും ക്യാപ്റ്റന്‍ കൂളായി കളിക്കാന്‍ രാഹുലിന് മാത്രമെ സാധിക്കുകയുള്ളുവെന്നും പല ആരാധകരും പറയുന്നു.