ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, ഗ്ലെന്‍ മാക്‌സ്വെല്‍ ത്രയം താളം കണ്ടെത്തിയാല്‍ ബാംഗ്ലൂരിന് കാര്യങ്ങള്‍ എളുപ്പമാകും. തട്ടുപൊളിപ്പന്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്കിന്റെ ഫിനിഷിങ് മികവ് കൂടി വരുമ്പോള്‍ ബാംഗ്ലൂരിന് വമ്പന്‍ സ്‌കോറിലേക്ക് എത്താം.
ബൗളിങ്ങിലും ബാംഗ്ലൂരിന് മികച്ച ലൈനപ്പ് ഉണ്ട്. ഡെത്ത് ഓവറുകളില്‍ ഹര്‍ഷല്‍ പട്ടേല്‍ മികച്ച രീതിയില്‍ പന്തെറിയുന്നു. മുഹമ്മദ് സിറാജ് ഫോമിലേക്ക് തിരിച്ചെത്തി. പേസ് നിരയ്ക്ക് ശക്തി പകരാന്‍ ജോ ഹെയ്‌സല്‍വുഡും ഉണ്ട്. വിക്കറ്റ് വേട്ടയില്‍ മുന്‍പന്തിയിലുള്ള വനിന്ദു ഹസരംഗയും ബാംഗ്ലൂര്‍ നിരയ്ക്ക് ശക്തി പകരാന്‍ ഒപ്പമുണ്ട്.
മറുവശത്ത് ആദ്യ ക്വാളിഫയറില്‍ തോറ്റ രാജസ്ഥാന് കാര്യങ്ങള്‍ അല്‍പ്പം പ്രായസകരമാണ്. ജോസ് ബട്‌ലറെ മാത്രം ആശ്രയിക്കുന്ന ബാറ്റിങ് നിര മുന്‍നിര വിക്കറ്റുകള്‍ വീണാല്‍ പതറുന്നു. നായകന്‍ സഞ്ജു സാംസണ്‍ തുടക്കത്തില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടെങ്കിലും വന്‍ സ്‌കോറിലേക്ക് പോകാന്‍ സാധിക്കുന്നില്ല. ഇതാണ് രാജസ്ഥാന്റെ ഏറ്റവും വലിയ തലവേദന.