രാജസ്ഥാനിൽ നിന്നും ദേവ്ദത്ത് പുറത്തേക്ക്, പകരമെത്തുന്നത് ഇന്ത്യൻ പേസർ

Webdunia
ബുധന്‍, 22 നവം‌ബര്‍ 2023 (18:37 IST)
ഐപിഎല്ലിലെ പുതിയ സീസണിലെ താരലേലത്തിന് മുന്നോടിയായി നിര്‍ണായകനീക്കം നടത്തി രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ സീസണില്‍ മോശം പ്രകടനം കാഴ്ചവെച്ച മലയാളി താരം ദേവ്ദത്ത് പടിക്കലിന് പകരക്കാരനായി ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സില്‍ നിന്നും ഇന്ത്യന്‍ പേസറെ ടീമിലെത്തിച്ചിരിക്കുകയാണ് റോയല്‍സ്. കഴിഞ്ഞ താരലേലത്തില്‍ ലഖ്‌നൗ 10 കോടി മുടക്കി ടീമിലെത്തിച്ച പേസര്‍ ആവേശ് ഖാനെയാണ് രാജസ്ഥാന്‍ റാഞ്ചിയത്.
 
7.75 കോടി മുടക്കിയാണ് രാജസ്ഥാന്‍ ദേവ്ദത്ത് പടിക്കലിന് ടീമിലെത്തിച്ചത്. ആര്‍സിബിയില്‍ ഓപ്പണിംഗ് ബാറ്ററായി തിളങ്ങിയ ദേവ്ദത്തിന് പക്ഷേ രാജസ്ഥാനില്‍ ഓപ്പണിംഗില്‍ അവസരം ലഭിച്ചിരുന്നില്ല. ഇത് കൂടാതെ കഴിഞ്ഞ സീസണില്‍ മോശം പ്രകടനമായിരുന്നു ദേവ്ദത്ത് നടത്തിയത്. നവംബര്‍ 26 മുന്‍പായി ടീമുകള്‍ തങ്ങള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക സമര്‍പ്പിക്കേണ്ടതുണ്ട്. ഇതിന് മുന്‍പായുള്ള ട്രാന്‍സ്ഫര്‍ വിന്‍ഡോയിലാണ് രാജസ്ഥാനും ലഖ്‌നൗവും താരങ്ങളെ വെച്ചുമാറിയത്. ഡിസംബര്‍ 19ന് ദുബായിലാണ് അടുത്ത ഐപിഎല്ലിനുള്ള താരലേലം നടക്കുക
 

അനുബന്ധ വാര്‍ത്തകള്‍

Next Article