ഐപിഎല്ലിൽ ബാറ്റർമാർക്ക് തിരിച്ചടി, ഐപിഎൽ ബൗൺസർ നിയമത്തിൽ ചരിത്രമാറ്റം

Webdunia
ചൊവ്വ, 19 ഡിസം‌ബര്‍ 2023 (20:26 IST)
ഐപിഎല്‍ 2024 സീസണ്‍ മുതല്‍ ബൗണ്‍സര്‍ നിയമത്തില്‍ മാറ്റം വരുന്നു. അടുത്ത സീസണ്‍ മുതല്‍ ഓരോ ഓവറിലും രണ്ട് വീതം ബൗണ്‍സറുകള്‍ ബൗളര്‍മാര്‍ക്ക് എറിയാന്‍ സാധിക്കുമെന്നാണ് ഇഎസ്പിഎന്‍ ക്രിക്കിന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബൗളര്‍മാര്‍ക്കും അര്‍ഹമായ സാന്നിധ്യം ലഭിക്കാനാണ് നിയമത്തില്‍ മാറ്റം വരുന്നത്. നേരത്തെ ഇന്ത്യയുടെ ആഭ്യന്തര ടി20 ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരോവറില്‍ 2 വീതം ബൗണ്‍സര്‍ പരീക്ഷണാര്‍ഥം അനുവദിച്ചിരുന്നു.
 
ഒരോവറില്‍ രണ്ട് ബൗണ്‍സറുകള്‍ എന്നത് കളിയില്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ മുന്‍തൂക്കം നല്‍കുന്നതാണ്. മുന്‍പ് ഒരോവറില്‍ ഒരു ബൗണ്‍സര്‍ വന്നുകഴിഞ്ഞാല്‍ പിന്നെ ബാറ്റര്‍മാര്‍ക്ക് മറ്റൊരു ബൗണ്‍സര്‍ വരുമെന്ന് ഭയപ്പെടേണ്ട ആവശ്യമില്ല. പുതിയ നിയമം വരുന്നതോട് കൂടി ഷോര്‍ട്ട് ബൗളുകളെ ഭയപ്പെടുന്ന ബാറ്റര്‍മാര്‍ക്ക് തങ്ങളുടെ ടെക്‌നിക് മെച്ചപ്പെടുത്തേണ്ടതായി വരും. പുതിയ മാറ്റം ഡെത്ത് ഓവറുകളില്‍ ബൗളര്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കുമെന്ന് ഇന്ത്യന്‍ പേസറായ ജയദേവ് ഉനദ്ഘട്ട് നിരീക്ഷിച്ചു. അതേസമയം ഐപിഎല്‍ 2023ല്‍ നടപ്പിലാക്കിയ ഇമ്പാക്ട് പ്ലെയര്‍ നിയമം അടുത്ത സീസണിലും തുടരും.

അനുബന്ധ വാര്‍ത്തകള്‍

Next Article