ഐപിഎല്‍ താരലേലത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയുള്ള കളിക്കാരനെന്ന പാറ്റ് കമ്മിന്‍സിന്റെ റെക്കോര്‍ഡ് നേട്ടത്തിന് അല്പായുസ്സ്. 2024ലെ ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള താരലേലത്തില്‍ 20.5 കോടി രൂപയ്ക്കായിരുന്നു ഓസീസ് നായകനായ പാറ്റ് കമ്മിന്‍സിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലേലത്തില്‍ സ്വന്തമാക്കിയത്. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ തന്നെ കമ്മിന്‍സിന്റെ ഈ നേട്ടം ഓസീസ് ടീമിലെ സഹതാരമായ മിച്ചല്‍ സ്റ്റാര്‍ക്ക് മറികടന്നു. 24.75 കോടി രൂപ മുടക്കിയാണ് സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത തങ്ങളുടെ ടീമിലെയ്‌ക്കെത്തിച്ചത്.