നായകസ്ഥാനം ഒഴിഞ്ഞ ധോണി ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ കളിക്കുമോ?

Webdunia
ശനി, 26 മാര്‍ച്ച് 2022 (12:02 IST)
ഐപിഎല്‍ 15-ാം സീസണ്‍ ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടും. മഹേന്ദ്രസിങ് ധോണി ചെന്നൈ നായകസ്ഥാനം ഒഴിഞ്ഞ ശേഷമുള്ള ആദ്യ മത്സരമാണ്. രവീന്ദ്ര ജഡേജയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുക. 
 
നായകസ്ഥാനം ഒഴിഞ്ഞ ധോണി ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കളിക്കുമോ എന്നതാണ് ആരാധകരുടെ ചോദ്യം. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ധോണി ചെന്നൈയുടെ പ്ലേ.ിങ് ഇലവനില്‍ ഉണ്ടാകും. 
 
ഋതുരാജ് ഗെയ്ക്വാദും റോബിന്‍ ഉത്തപ്പയുമായിരിക്കും ചെന്നൈ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. ഡെവന്‍ കോണ്‍വെ, അമ്പാട്ടി റായിഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, മഹേന്ദ്രസിങ് ധോണി, ഡ്വെയ്ന്‍ ബ്രാവോ, രാജ് വര്‍ദ്ധന്‍ ഹങ്കര്‍ഗേക്കര്‍, മഹീഷ് തീക്ഷ്ണ, ആദം മില്‍നെ എന്നിവരായിരിക്കും പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാന്‍ സാധ്യതയുള്ള മറ്റുള്ള താരങ്ങള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article