ഐപിഎല്‍ താരലേലത്തില്‍ കീശയില്‍ ഒരുപാട് കാശുമായാണ് പഞ്ചാബ് കിംഗ് എത്തിയിരുന്നത്. വലിയ താരങ്ങളെ വലിയ തുക നല്‍കി തന്നെ ടീമിലെത്തിച്ച് ടീമിനെ അടിമുടി മാറ്റിമറിയ്ക്കുക എന്നാതായിരുന്നു പഞ്ചാബിന്റെ ലക്ഷ്യം. റിക്കി പോണ്ടിംഗിനെ കോച്ചായി ടീമിലെത്തിച്ചതോടെ ജോഷ് ഇംഗ്ലീഷ്, സ്റ്റോയ്‌നിസ്,മാക്‌സ്വെല്‍ എന്നീ താരങ്ങള്‍ അടങ്ങുന്ന ഒരു ചെറിയ ഓസീസ് ടീമാക്കി പഞ്ചാബിനെ മാറ്റിയിട്ടുണ്ട്. എങ്കിലും യുവതാരങ്ങളും സീനിയര്‍ താരങ്ങളും ഉള്‍പ്പെടുന്ന മികച്ച ഒരുപിടി താരങ്ങള്‍ ഇത്തവണ പഞ്ചാബ് നിരയിലുണ്ട്.
ഇപ്പോഴിതാ പഞ്ചാബിനെ അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ടീമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പരിശീലകനായ റിക്കി പോണ്ടിംഗ് പറയുന്നു. ഈ ടീമിന്റെ മൊത്തത്തിലുള്ള ലക്ഷ്യം തന്നെ ഐപിഎല്‍ നേടുക എന്നതാണ്. ധര്‍മശാലയിലെ ക്യാമ്പിലെ ആദ്യദിനത്തില്‍ തന്നെ ഞാന്‍ അവരോട് പറഞ്ഞു. ഇതുവരെ കളിച്ചതില്‍ വെച്ച് ഏറ്റവും മികച്ച പഞ്ചാബ് കിംഗ്‌സിനെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന്. അത് ഒറ്റരാത്രി കൊണ്ട് സംഭവിക്കുന്നതല്ല. സൃഷ്ടിച്ചെടുക്കേണ്ടതാണ്. പോണ്ടിംഗ് പറഞ്ഞു.
മാര്‍ച്ച് 25ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാണ് പഞ്ചാബിന്റെ സീസണിലെ ആദ്യമത്സരം. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമില്‍ നേഹല്‍ വധേര, അസ്മത്തുള്ള ഒമര്‍സായ്, മാര്‍ക്കോ യാന്‍സന്‍, അര്‍ഷദീപ് സിംഗ്, ലോക്കി ഫെര്‍ഗൂസന്‍, വിഷ്ണി വിനോദ്,ശശാങ്ക് സിംഗ് അടക്കം ഒരുപിടി താരങ്ങളുണ്ട്.