300 റണ്‍സിന്റെ മാര്‍ക്ക്, ഈ സീസണില്‍ സണ്‍റൈസേഴ്‌സ് അത് തകര്‍ക്കും: ഹനുമാ വിഹാരി

അഭിറാം മനോഹർ

വെള്ളി, 21 മാര്‍ച്ച് 2025 (19:24 IST)
ഒരു ഇന്നിങ്ങ്‌സില്‍ 300 റണ്‍സെന്ന മാര്‍ക്ക് ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തകര്‍ത്താലും അത്ഭുതപ്പെടാനില്ലെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഹനുമാ വിഹാരി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനെതിരെ ഒരു ഇന്നിങ്ങ്‌സില്‍ 287 റണ്‍സ് അടിച്ചെടുക്കാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു.
 
 2025 സീസണില്‍ ഇഷാന്‍ കിഷനെ മൂന്നാം സ്ഥാനത്തേക്ക് ഉള്‍പ്പെടുത്തുന്നതോടെ കഴിഞ്ഞ സീസണേക്കാളും ശക്തമായ ബാറ്റിംഗ് നിരയാണ് ഹൈദരാബാദിനുള്ളത്. അഭിഷേക് ശര്‍മ- ട്രാവിസ് ഹെഡ് ഓപ്പണിംഗ് ജോഡിക്ക് പിന്നാലെ ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരടങ്ങുന്ന സണ്‍റൈസേഴ്‌സിന് ഇത്തവണ ഒരു ഇന്നിങ്ങ്‌സില്‍ 300 റണ്‍സെന്ന നേട്ടം സ്വന്തമാക്കാന്‍ കഴിയും. ടീമിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റന്‍, കോച്ച്, ടീം മാനേജ്‌മെന്റ് എന്നിവര്‍ക്കാണ് ഇക്കാര്യത്തില്‍ ക്രെഡിറ്റ് നല്‍കേണ്ടത്. ഈ സീസണിലും കഴിഞ്ഞ തവണത്തെ പ്രകടനം സണ്‍റൈസേഴ്‌സ് ആവര്‍ത്തിക്കും. ഹനുമാ വിഹാരി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍