10 പന്തിൽ നിന്ന് 11, കളി അവസാനിക്കുമ്പോൾ 33 പന്തിൽ 71, നിങ്ങൾ കണ്ടത് സഞ്ജുവിന്റെ ചെയ്‌സിങ് മാസ്റ്റര്‍ ക്ലാസ്

അഭിറാം മനോഹർ

ഞായര്‍, 28 ഏപ്രില്‍ 2024 (18:34 IST)
ഇന്ത്യന്‍ ക്രിക്കറ്റില്‍ ചെയ്‌സിംഗിന്റെ മാസ്റ്റര്‍ എന്നറിയപ്പെടുന്നത് വിരാട് കോലിയാണ്. രണ്ടാമത് ബാറ്റ് ചെയ്ത് ഇന്ത്യയെ അനവധി മത്സരങ്ങളിലാണ് കോലി വിജയതീരത്തിലേക്ക് അടുപ്പിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ 2024 സീസണില്‍ കോലിയുടെ ഈ റോള്‍ ഏറ്റെടുത്തിരിക്കുകയാണ് രാജസ്ഥാന്‍ നായകനായ സഞ്ജു സാംസണ്‍. മൂന്നാമനായി വന്ന് ഒരറ്റം കാത്ത് മത്സരത്തിന്റെ അവസാനം വരെ ടീമിനൊപ്പം നില്‍ക്കുന്നതും വമ്പന്‍ കൂട്ടുക്കെട്ടുകള്‍ സൃഷ്ടിക്കുന്നതും സഞ്ജു തുടര്‍ക്കഥയാക്കിയിരിക്കുകയാണ്.
 
ലഖ്‌നൗ സൂപ്പര്‍ ജയന്‍്‌സിനെതിരായ മത്സരത്തില്‍ ടീം സ്‌കോര്‍ 78ന് 3 എന്ന നിലയില്‍ ക്രീസിലെത്തിയ സഞ്ജു സാംസണ്‍ ധ്രുവ് ജുറലിനൊപ്പം പടുത്തുയര്‍ത്തിയ സെഞ്ചുറി കൂട്ടുക്കെട്ടാണ് ടീമിനെ വിജയത്തിലെത്തിച്ചത്. 3 വിക്കറ്റുകള്‍ വീണ സാഹചര്യത്തില്‍ ഒരൊറ്റ വിക്കറ്റ് കൂടെ വീണിരുന്നെങ്കില്‍ രാജസ്ഥാന്‍ സമ്മര്‍ദ്ദത്തില്‍ വീണുപോയെനെ. ഈ ഘട്ടത്തില്‍ പതിയ ടീം സ്‌കോര്‍ ഉയര്‍ത്തികൊണ്ടാണ് സഞ്ജുവും ജുറലും തുടങ്ങിയത്. വലിയ വിജയലക്ഷ്യമാണ് പിന്തുടരേണ്ടതെന്ന സമ്മര്‍ദ്ദം ഒരു ഘട്ടത്തിലും ഇരുവര്‍ക്കുമുണ്ടായിരുന്നില്ല.
 
ആദ്യ 10 പന്തില്‍ 11 റണ്‍സുമായാണ് സഞ്ജു ക്രീസിലുണ്ടായിരുന്നത്. ടീം സ്‌കോറിംഗ് കുറഞ്ഞപ്പോള്‍ ലഖ്‌നൗവിനെ ആദ്യമായി അക്രമിച്ച് റണ്‍റേറ്റ് ഉയര്‍ത്തിയത് ജുറലായിരുന്നു. ജുറലിന് പിന്തുണ നല്‍കുക എന്ന റോളായിരുന്നു ആദ്യഘട്ടത്തില്‍ സഞ്ജുവിന്റേത്. എന്നാല്‍ സ്‌കോര്‍ പരിശോധിക്കമ്പോള്‍ ജുറലിനേക്കാള്‍ കുറഞ്ഞ ബോളില്‍ സഞ്ജു തന്റെ അര്‍ധശതകം കണ്ടെത്തി. മത്സരം അവസാനിക്കുമ്പോള്‍ 200ലേറെ സ്‌ടൈക്ക് റേറ്റില്‍ സഞ്ജു നേടിയത് 33 പന്തില്‍ 71 റണ്‍സ്. അതായത് ആദ്യ 10 പന്തില്‍ 11 റണ്‍സും ബാക്കി 23 പന്തില്‍ 60 റണ്‍സും. സഞ്ജുവിന്റെ ചെയ്‌സിംഗ് മാസ്റ്റര്‍ക്ലാസ്‌

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍