യുവി പുറത്തേക്ക്? സച്ചിന്റെ ഇടപെടൽ ഫലം കാണുമോ?

Webdunia
ചൊവ്വ, 26 മാര്‍ച്ച് 2019 (12:17 IST)
യുവരാജ് സിംഗ് കളത്തിലുണ്ടെങ്കില്‍ പിന്നെ ടീമിന്റെ ജയത്തേപ്പറ്റി അധികം ആശങ്കകളുടെയൊന്നും ആവശ്യമില്ല. അത് എക്കാലത്തും അങ്ങനെയായിരുന്നു. ഇപ്പോഴും യുവരാജിന്‍റെ പേര് കേട്ടാല്‍ തന്നെ ആരാധകര്‍ ഒന്ന് അലര്‍ട്ട് ആകും. യുവിയുടെ ഒറ്റയാൾ പോരാട്ടം പക്ഷേ ഐ പി എല്ലിൽ ഏറ്റില്ല.
 
മുംബൈ ജഴ്‌സിയിലെ കന്നി ഐ.പി.എല്‍ മത്സരത്തില്‍ത്തന്നെ അര്‍ധസെഞ്ച്വറി നേടിയ യുവി, 35 പന്തില്‍ നിന്ന് അഞ്ചു ബൗണ്ടറിയുടെയും മൂന്നു സിക്‌സറിന്റെയും അകമ്പടിയോടെ 53 റണ്‍സാണ് അടിച്ചുകൂട്ടിയത്. എന്നാല്‍ യുവിയുടെ ഈ ഒറ്റയാള്‍ പോരാട്ടത്തിന് ഡല്‍ഹിയുടെ പോരാട്ടവീര്യത്തെ മറികടക്കാനായില്ല.  
 
ഇപ്പോഴിതാ, ക്രിക്കറ്റിൽ നിന്ന് വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് താരം. വിരമിക്കുന്നതിനെ കുറിച്ച് യുവി സംസാരിച്ച സച്ചിൻ ടെണ്ടുല്‍ക്കറിനോടായിരുന്നു. സമാനമായ സാഹചര്യത്തിലൂടെ കടന്ന് പോയ സച്ചിനോട് സംസാരിക്കുമ്പോഴാണ് കാര്യങ്ങൾ എളുപ്പമാവുകയെന്ന് യുവി കരുതുന്നു. സമയമായെന്ന് തോന്നുമ്പോള്‍ വിരമിക്കാനുള്ള തീരുമാനം ആദ്യമെടുക്കുക താന്‍ തന്നെയാകുമെന്ന് 37കാരനായ യുവി പറഞ്ഞു.
 
താന്‍ ക്രിക്കറ്റ് ആസ്വദിക്കുന്നത് കൊണ്ടാണ് കളിക്കാന്‍ തുടങ്ങിയത്.കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രകടനമികവില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചിട്ടുണ്ട്.പക്ഷെ ക്രിക്കറ്റും അതിന്റെ ഹരവും ആസ്വദിക്കുന്നുണ്ട് .അത് എന്നും അങ്ങനെ തന്നെ ആയിരിക്കും .എന്ന് വരെ തനിക്ക് കളി ആസ്വദിക്കാന്‍ കഴിയുമോ അന്ന് വരെ താന്‍ ക്രിക്കറ്റ് കളത്തിലുണ്ടാകുമെന്നും യുവി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article