‘മനോഹരമായിരുന്നു അവന്റെ ബാറ്റിംഗ്; തോല്‍വിയുടെ കാരണം വെളിപ്പെടുത്തി ധോണി
കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ അപ്രതീക്ഷിത തോല്‍വിയാണ് പോയിന്റ് പട്ടികയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ രണ്ടാമതാക്കിയത്. മഹേന്ദ്ര സിംഗ് ധോണിയും സംഘവും ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ പഞ്ചാബ് മറികടന്നു.
36 പന്തില്‍ 71 റണ്‍സ് നേടിയ കെഎല്‍ രാഹുലാണ് ചെന്നൈയുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. ഇതിനു പിന്നാലെ തോല്‍വിയുടെ കാരണം വെളിപ്പെടുത്തിയും രാഹുലിനെ പുകഴ്‌ത്തിയും ധോണി രംഗത്തുവന്നു.
“ജയത്തിന്റെ ക്രഡിറ്റ് മുഴുവന്‍ രാഹുലിനാണെന്നാണ് ചെന്നൈ നായകന്‍ പറഞ്ഞത്. മികച്ച ഇന്നിഗ്‌സായിരുന്നു ആ ബാറ്റില്‍ നിന്നും കണ്ടത്. ആദ്യ ആറ് ഓവറില്‍ ബാറ്റ് ചെയ്യുക ബുദ്ധിമുട്ടായിട്ടും രാഹുല്‍ അതിമനോഹരമായി ഷോട്ടുകള്‍ കളിച്ചു. ക്രിസ് ഗെയിലിന്റെ പിന്തുണയും അദ്ദേഹത്തിന് ലഭിച്ചു”
“ഇരുവരും പുറത്തായതിന് ശേഷം ക്രീസിലെത്തിയ നിക്കോളാസ് പുറന്റെ ഇന്നിംഗ്‌സും നിര്‍ണായകമായി. മൂന്ന് സ്‌പിന്നര്‍മാരുമായി കളിക്കാന്‍ എളുപ്പമുള്ള പിച്ചായിരുന്നില്ല മൊഹാലിയിലേത്. എന്നിട്ടും ഞങ്ങളെക്കൊണ്ട് ആവുന്നത് മുഴുവന്‍ ചെയ്‌തുവെന്നും ധോണി പറഞ്ഞു.