ഒരുപാട് തവണ തോറ്റു, എങ്കിലും കാത്തിരിക്കുകയാണ് : സഞ്ജു സാംസൺ

ശനി, 4 മെയ് 2019 (11:38 IST)
ഏതൊരു ക്രിക്കറ്റ് താരത്തേയും പോലെ ഇന്ത്യന്‍ ടീമിന്റെ ജെഴ്‌സി അണിയാന്‍ താന്‍ കാത്തിരിക്കുകയാണെന്ന് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു വി സാംസണ്‍. ഒരുപാട് തവണ പരാജയപ്പെട്ടുവെന്നും ഇപ്പോൾ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ മാനസികമായും ശാരീരകമായും തയ്യാറെടുത്തിരിക്കുകയാണെന്നും സഞ്ജു പറഞ്ഞു.
 
കഠിനാധ്വാനം ചെയ്യാതെ ലക്ഷ്യപൂര്‍ത്തികരണം സാധ്യമല്ല. ഇപ്പോള്‍ പുറത്തെടുക്കുന്ന പ്രകടനത്തില്‍ ഞാന്‍ പൂര്‍ണ തൃപ്തനാണ്. വീണ്ടും ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനായി കാത്തിരിക്കുകയാണ് ഞാന്‍. കരിയറില്‍ ഒരുപാട് ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളില്‍ കൂടി കടന്നുപോയി. അതെല്ലാം ഒരു പാഠമാണ്.  - സഞ്ജു പറഞ്ഞു.
 
നേരത്തെ സഞ്ജുവിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം ബ്രായാന്‍ ലാറ രംഗത്തെത്തിയിരുന്നു. സഞ്ജുവിനെ പോലുളള താരം ലോകകപ്പ് സാധ്യത ടീമില്‍ ഉള്‍പ്പെടുത്താത്തതില്‍ ലാറ് അത്ഭുതവും പ്രകടിപ്പിച്ചിരുന്നു. ഇതിഹാസ താരങ്ങള്‍ തന്റെ പ്രകടനത്തെ കുറിച്ച് പറയുന്നത് സന്തോഷമുളള കാര്യമാണെന്ന് പറയുന്ന സഞ്ജു ലാറയുടെ വാക്കുകള്‍ ആതമവിശ്വാസം വര്‍ധിപ്പിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍