ഐ പി എല്ലിൽ ഇഷൻ കിഷന്റെ താരോദയം

Webdunia
വ്യാഴം, 10 മെയ് 2018 (10:49 IST)
ഇന്നലെ നടന്ന മുംബൈ കൊൽക്കത്ത മത്സരം മുംബൈയുടെ തകർപ്പൻ ജയത്തിന്റ് മാത്രമല്ല ഒരു താരോദയത്തിന്റെ കൂടി വേദിയായിരുന്നു. 19 കാരനായ മുംബൈ ഇന്ത്യൻസ് താരം ഇഷൻ കിഷന്റെ മികച്ച ബാറ്റിങ്ങ് പ്രകടനമാണ് ഇപ്പോൾ എല്ലായിടത്തേയും ചർച്ച വിഷയം. അത്രമേൽ മനോഹരമായിരുന്നു ഇഷൻ കിഷന്റെ പ്രകടനം.
 
17 ബോളിൽ നിന്നും അർധസെഞ്ച്വറി സ്വന്തമാക്കിയ താരം ഐ പി എല്ലിലെ റെക്കോർഡ് കൂടിയാണ് സ്വന്തം പേരിൽ കുറിച്ചത്. സീസണിൽ ഏറ്റവും വേഗത്തീൽ അർധ സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണിപ്പോൾ ഇഷൻ കിഷൻ. ഒരു മുംബൈ ഇന്ത്യൻസ് താരം നേടുന്ന ഏറ്റവും വേഗത്തിലുള്ള അർധ സെഞ്ച്വറു കൂടിയാണിത്.
 
മുംബൈ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയമാണ് സ്വന്തമാക്കിയത്. ബാറ്റിംഗ് നിരയും ബോളിംഗ് നിരയും ഒരുപോലെ കരുത്ത് കാട്ടിയപ്പോൾ കൊൽക്കത്തക്ക് പിടിച്ച് നിൽക്കാനായില്ല. മുംബൈ ഉയർത്തിയ 211 എന്ന സ്കോറിനെ പിന്തുടർന്ന കൊൽക്കത്തയെ 108 റൺസിൽ മുംബൈ ബോളർമാർ പിടിച്ചു കെട്ടി. തുടർച്ചയായ മൂന്നാം വിജയത്തോടെ പ്ലേഓഫ് സാധ്യത സജീവമാക്കുകയാണ് മുംബൈ ഇന്ത്യൻസ്.    

അനുബന്ധ വാര്‍ത്തകള്‍

Next Article