IPL 10: അത് സംഭവിക്കുമെന്നുറപ്പുണ്ട്, പിന്നെ കോഹ്‌ലിയെ പിടിച്ചാല്‍ കിട്ടില്ല - തുറന്നുപറഞ്ഞ് കപില്‍ ദേവ്

Webdunia
വ്യാഴം, 18 മെയ് 2017 (11:44 IST)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പോയിന്റ് പട്ടികയില്‍ താഴേക്ക് പതിച്ച റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുമ്പോള്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് രംഗത്ത്.

ഇത്തവണത്തെ ഐപിഎല്ലില്‍ കോഹ്‌ലി മോശം പ്രകടനം നടത്തിയത് കാര്യമാക്കേണ്ടതില്ല. അദ്ദേഹത്തിന്റെ കഴിവില്‍ ഉറച്ചു വിശ്വസിക്കുന്ന എനിക്ക് ഉറപ്പുണ്ട് കോഹ്‌ലി ഫോമിലേക്ക് ഉയരുമെന്ന്. അവന്‍ റണ്‍സ് നേടാന്‍ തുടങ്ങിയാല്‍ ടീം ആകെ ആത്മവിശ്വാസത്തിലാകുമെന്നും കപില്‍ വ്യക്തമാക്കുന്നു.

ക്യാപ്‌റ്റന്‍ റണ്‍സ് അടിച്ചു കൂട്ടാന്‍ തുടങ്ങിയാല്‍ പിന്നെ കാര്യങ്ങള്‍ അനുകൂലമായി നടക്കും. ടീമിലെ പ്രധാന കളിക്കാരനായ കോഹ്‌ലി തീര്‍ച്ചയായും തകര്‍പ്പര്‍ ഫോമിലേക്ക് മടങ്ങിവരും. റണ്‍സ് കണ്ടെത്താതിരിക്കാനുള്ള ഒരു കാരണവും താന്‍ കാണുന്നില്ലെന്നും കപില്‍ കൂട്ടിച്ചേര്‍ത്തു.
Next Article