മയക്കുമരുന്ന് ലഹരിയില്‍ മാതാപിതാക്കള്‍ ചേര്‍ന്ന് മൂന്നു വയസ്സുകാരിയെ കൊലപ്പെടുത്തി. സലീം ബുഹാന്‍(26) ഭാര്യ അമൈറ ഹുസൈന്‍(23) എന്നിവരാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു. സംഭവത്തെ തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നിന്റെ ലഹരിയാണ് ഇവര്‍ കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മനസ്സിലായത്. ഒരാഴ്ചയിലധികം പഴക്കമുള്ള മൃതദേഹമാണ് പൊലീസ് ഫ്രീസറില്‍ നിന്ന് കണ്ടെടുത്തത്.
കുട്ടിയുടെ മൃതദേഹത്തില്‍ കാലിലും കൈയ്യിലും പൊള്ളല്‍ ഏറ്റതിന്റെ പാടുകള്‍ പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട കുട്ടിയെ കൂടാതെ ഇവര്‍ക്ക് മൂന്നു കുട്ടികള്‍ വേറെയുണ്ട്. ഇപ്പോളും ചോദ്യം ചെയ്യല്‍ തുടര്‍ന്നു വരികയാണ്.