കുളിമുറിയിലെ ടൈലില്‍ സാത്താന്റെ മുഖം തെളിഞ്ഞുവന്നത് ഒരു കുടുംബത്തെയാകെ ഭീതിയിലാഴ്ത്തി. ഹംഗറി തലസ്ഥാനമായ ബുഡാപെസ്റ്റിനു സമീപത്തുള്ള ബെകസ്മെജ്യര്‍ എന്ന ഗ്രാമത്തില്‍ നിന്നാണ് വിചിത്ര സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
ലസാലോ എന്നയാളാണ് തന്റെ വീട്ടില്‍ സാത്താന്റെ ഇടപെടല്‍ നടന്നതായി പറയുന്നത്. ഇയാള്‍ ഗ്രാമത്തിലെ തന്റെ വീട് പുതിയ ടൈലുകളും ഷവറും മറ്റും ഉപയോഗിച്ച് മോടി പിടിപ്പിച്ചു. എന്നാല്‍, ആദ്യ ദിവസം തന്നെ സംഭവം ആകെ കുഴപ്പത്തിലായി.
പുതുക്കിയ കുളിമുറിയില്‍ ആദ്യമായി കുളിക്കാന്‍ കയറിയ ലസാലൊയുടെ ഭാര്യ കുളി പൂര്‍ത്തിയാക്കും മുമ്പ് കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി. കാരണം മറ്റൊന്നുമല്ല, കുളി മുറിയിലെ ടൈലില്‍ സാത്താന്റെ മുഖം തെളിഞ്ഞുവന്നത്രേ! അവര്‍ തന്നെ തുറിച്ചു നോക്കുന്ന സാത്താനില്‍ നിന്ന് രക്ഷ നേടാനായി നഗ്നയായിട്ടാണ് അലറിവിളിച്ച് പുറത്തേക്ക് ഓടിയത് എന്ന് ‘ദ സണ്‍‘ റിപ്പോര്‍ട്ട് ചെയ്യുന്നു.
ടൈലുകള്‍ ഒട്ടിച്ചപ്പോള്‍ ‘സാത്താന്റെ മുഖം’ ഇല്ലായിരുന്നു എന്നാണ് ലസാലൊ പറയുന്നത്. എന്തൊക്കെ ചെയ്തിട്ടും സാത്താന്‍ മുഖം കളഞ്ഞ് ടൈല്‍ വൃത്തിയാക്കാന്‍ സാധിക്കുന്നില്ല എന്നും ഇയാള്‍ പറയുന്നു. എന്തായാലും തങ്ങളുടെ വിശ്വാസം അനുസരിച്ച് സാത്താനെ പുറത്താക്കി വീട് ശുദ്ധിയാക്കാന്‍ സാത്താനെ ഒഴിപ്പിക്കുന്നവരുടെ സഹായം തേടാനാണ് ദമ്പതികളുടെ തീരുമാനം!