ഇത് ഡോക്ടര്‍ അമന്‍ഡ ഹെസ്സ്. ഫിസിഷ്യന്‍സ് മോംസ് ഗ്രൂപ്പിലെ ഡോക്ടറാണ്. ഒരൊറ്റ ഫെസ്ബുക്ക് പോസ്റ്റാണ് അമാന്‍ഡയെന്ന ഡോക്ടറെ പ്രശസ്തയാക്കിയത്. സ്വന്തം പ്രസവവേദന കടിച്ചമര്‍ത്തി മറ്റൊരു യുവതിയുടെ പ്രസവമെടുത്ത അമാന്‍ഡക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. അമേരിക്കയിലെ കെന്റകിയിലാണ് സംഭവം.
അമാന്‍ഡ തന്റെ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷമാണ് ഈ ചിത്രമെടുത്തിരിക്കുന്നത്. പ്രസവസമയമടുത്ത് എത്തിയപ്പോഴാണ് മറ്റൊരു യുവതിയുടെ നിലവിളില്‍ അമാന്‍ഡയുടെ കാതുകളില്‍ എത്തിയത്. രോഗിയുടെ ഗൌണിലേക്ക് കയറും മുമ്പേ അവര്‍ ആ സ്ത്രീയുടെ അടുത്തെത്തി. യുവതിയെ പരിശോധിച്ച ഡോക്ടര്‍ക്ക് ഒരു കാര്യം മനസ്സിലായി. ഈ പ്രസവം ഉടൻ നടന്നില്ലെങ്കിൽ അവരുടെ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകും. കാരണം പൊക്കിൾക്കൊടി കുഞ്ഞിന്റെ കഴുത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
യുവതിയെ ചികിത്സിക്കേണ്ട ഡോക്ടര്‍ എത്തിയിട്ടില്ല, ആശുപത്രിയിലേക്കുള്ള യാത്രയിലാണവര്‍. ഇതു മനസ്സിലാക്കിയ ഡോക്ടർ അമാൻഡ സ്വന്തം പ്രസവവേദനയെ കൂസാതെ യുവതിയുടെ പ്രസവമെടുത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ഡോക്ടറും ഒരമ്മയായി.
ഡോക്ടർ അമ്മമാർ സ്ഥിരമായി സ്വന്തം കുടുംബത്തെ സംരക്ഷിക്കുകയും അവരുടെ രോഗികളേയും അവരുടെ കുടുംബങ്ങളെയും എല്ലായ്പ്പോഴും ശ്രദ്ധിക്കുകയും ചെയ്യുന്നു. അമാൻഡയും മകൻ ഹെലൻജോയ്സും സുഖമായിരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ് മറ്റൊരു ഡോക്ടറായ ഡോ. ഹല സാബ്രി ഫെയ്സ്ബുക്കിൽ ഈ സംഭവം പങ്കുവെച്ചത്.