കാശ്മീരിലെ സംഘര്‍ഷവും മുംബൈ ഭീകരാക്രമണത്തിന്റെ കോടതി നടപടികളും അല്‍ ഖാദിയ സ്ഥാപകന്‍ ഉസാമ ബിന്‍ ലാദന്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നതായി വെളിപ്പെടുത്തല്‍. യുഎസ് രഹസ്യന്വേഷണ ഏജന്‍സി സിഐഎ പുറത്തുവിട്ട് രേഖകളിലാണ് ഈക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഉസാമ ബിൻ ലാദനെ സംബന്ധിച്ച 4.7 ലക്ഷം രഹസ്യരേഖകളാണ് സിഐഎ പുറത്തുവിട്ടത്. 2011 മേയിൽ പാക്കിസ്ഥാനിലെ ആബട്ടാബാദിൽ യുഎസ് നേവി സൈനിക ഓപ്പറേഷനിലാണ് ഉസാമ ബിൻ ലാദന്‍ വധിക്കപ്പെട്ടത്. ലാദന്റെ മകന്റെ കല്യാണ വിഡിയോ, ഡയറികൾ, ശബ്ദ, ദൃശ്യ ഫയലുകൾ തുടങ്ങിയവയാണ് രേഖകളിലുള്ളത്. ഇതിലാണ് ലാദൻ ഇന്ത്യയെ പിന്തുടരുന്നതിന്റെ വിശദാംശങ്ങളുള്ളത്.
മുംബൈ ഭീകരാക്രമണക്കേസിലെ പ്രതിയും പാക് വംശജനുമായ ലഷ്കർ ഭീകരൻ ഡേവിഡ് ഹെഡ്‍ലിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ലാദൻ ശ്രദ്ധിച്ചിരുന്നു. അമേരിക്കയിൽ ജയിലിലാണ് ഹെഡ്‍ലി. ഇയാളുടെ വിചാരണ നടപടികളുടെ റിപ്പോർട്ടുകൾ അടങ്ങിയ പ്രമുഖ ഇന്ത്യൻ പ്രസിദ്ധീകരണങ്ങൾ ലാദന്റെ ഒളിയിടത്തിൽനിന്നു കണ്ടെടുത്തിട്ടുണ്ട്.