ഒരു ദിവസം മുപ്പതിലേറെ പുരുഷന്മാര്‍; 16 വയസിനിടെ പീഡിപ്പിച്ചത് 43200 പേര്‍ - ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ശനി, 28 ഒക്‌ടോബര്‍ 2017 (16:43 IST)
പുരുഷന്‍മാരുടെ ക്രൂരതയുടെ നേര്‍സാക്ഷ്യം, അതാണ് കാര്‍ല ജസിന്റോ എന്ന യുവതി. വളരെ ചെറുപ്രായത്തില്‍ തന്നെ പതിനായിരത്തിലധികം പുരുഷന്‍മാരാണ് അവരെ പീഡിപ്പിച്ചത്‍. മെക്സിക്കയിലുള്ള ഒരു പെണ്‍വാണിഭ സംഘത്തിന്റെ ക്രൂരതകള്‍ അക്കമിട്ടുനിരത്തുകയാണ് ആ യുവതി. പൊലീസിന്റെ അവസരോചിതമായ നീക്കമായിരുന്നു കാര്‍ലയെ ആ സംഘത്തില്‍ നിന്നും രക്ഷപ്പെടുത്തിയത്.  
 
വളരെ ചെറുപ്പത്തില്‍ തന്നെ മാതാവ് ഉപേക്ഷിച്ചുപോയ കുട്ടിയാണ് കാര്‍ല. കാമക്കണ്ണുകളോടെയായിരുന്നു ബന്ധുക്കളായ പുരുഷന്‍മാര്‍ വരെ അവളെ കണ്ടിരുന്നത്. അവസാ‍നം അവള്‍ ചെന്നുപെട്ടതാകട്ടെ പെണ്‍വാണിഭ സംഘത്തിന് കീഴിലും. പല അന്താരാഷ്ട്ര വേദികളിലും അവര്‍ തന്റെ അനുഭവങ്ങള്‍ പങ്കുവെച്ചു. പോപ്പ് ഫ്രാന്‍സിസിനോടും അവര്‍ ഇക്കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്.   
 
അഞ്ചാമത്തെ വയസില്‍ ബന്ധുവിന്റെ പീഡനത്തിന് ഇരയായ ഇവര്‍ 12ാം വയസിലാണ് പെണ്‍വാണിഭ സംഘത്തിന്റെ കൈയില്‍ അകപ്പെടുന്നത്. പിന്നീട് ഓരോ ദിനവും കറുത്തതായിരുന്നു. തന്നെ ഉപദ്രവിച്ചവരില്‍ പൊലീസുകാരുമുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. 16 വയസിനിടെ 43200 പേരാണ് തന്നെ പീഡിപ്പിച്ചത്. നാലുവര്‍ഷത്തിനിടെയാണ് ഇത്രയും ക്രൂരത ഈ യുവതിക്ക് നേരിടേണ്ടി വന്നത്.
 
ഓരോ ദിവസവും 30 പുരുഷന്‍മാര്‍ തന്നെ സമീപിച്ചിരുന്നുവെന്ന് കാര്‍ല പറയുന്നു. സമ്മതിച്ചില്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനമ്മായിരിക്കും ഏല്‍ക്കേണ്ടിവരുക. പൊലീസുകാരുടെ സഹായത്തോടെയാണ് രാജ്യത്ത് പെണ്‍വാണിഭ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും കാര്‍ല പറഞ്ഞു. തനിക്ക് സമ്മാനങ്ങള്‍ തന്ന് പരിചയത്തിലായ ഒരു വ്യക്തിയാണ് സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി പെണ്‍വാണിഭ സംഘത്തിന് തന്നെ കൈമാറിയത്. 
 
രാവിലെ പത്ത് മണിക്ക് പെണ്‍വാണിഭ സംഘങ്ങള്‍ പറയുന്ന സ്ഥലത്ത് എത്തണം. അവിടെ നിന്ന് ആവശ്യക്കാരുള്ള സ്ഥലത്തേക്ക് കൊണ്ടുപോകും. വീടുകളിലും വാഹനങ്ങളിലും തെരുവുകളിലും വച്ച് പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കാര്‍ല പറഞ്ഞു. മയക്കുമരുന്ന് മാഫിയ സംഘങ്ങള്‍ക്കു സ്വാധീനമുള്ള മെക്സിക്കന്‍ പ്രദേശങ്ങളില്‍ അവരുടെ ഭരണമാണ് നടക്കുന്നതെന്നും കാര്‍ല വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍