ലാറ്റിനമേരിക്കയില്‍ അപകടകരമായ രീതിയില്‍ പടര്‍ന്നു പിടിച്ച സിക വൈറസ് യൂറോപ്പിലേക്കും എത്തിയതായി റിപ്പോര്‍ട്ട്. വൈറസ് യൂറോപ്പില്‍ എത്തിയതായി ആരോഗ്യസംഘടന സ്ഥിരീകരിച്ചു. ബ്രസീലും മെക്‍സിക്കോയും സന്ദര്‍ശിച്ച ഡെന്‍മാര്‍ക്കു കാരനായ യുവാവിലാണ് വൈറസ് കണ്ടെത്തിയത്. ബ്രിട്ടനില്‍ മൂന്നുപേര്‍ക്കും നെതലന്‍ഡില്‍ പത്തുപേര്‍ക്കും വൈറസ് ബാധ ഏറ്റുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
അമേരിക്കയിലെ പ്യൂട്ടോ റിക്കോയിൽ 19 പേർക്കു രോഗം സ്ഥിരീകരിച്ചിരുന്നു. ഗർഭിണികളിൽ സിക വൈറസ് ബാധയെ തുടർന്ന് ബ്രസീലിൽ ഇതുവരെ നാലായിരത്തോളം ശിശുക്കളാണ് തലയോട്ടി ചുരുങ്ങിയ അവസ്ഥയിൽ ജനിച്ചത്. ഈ വൈറസ് പരത്തുന്ന ഈഡിസ് കൊതുകില്ലാത്ത ചിലെയും കാനഡയുമൊഴിച്ച്, അമേരിക്കൻ ഭൂഖണ്ഡങ്ങളിൽ രോഗം വ്യാപകമായി പടർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പുണ്ട്. ലാറ്റിനമേരിക്കയിലും കരീബിയനിലുമായുള്ള 22 രാജ്യങ്ങൾ സന്ദർശിക്കുന്നതിനെതിരെ ഗർഭിണികൾക്ക് യുഎസ് ആരോഗ്യ അധികൃതർ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു.
സിക വൈറസ് പടര്‍ന്നതോടെ നവജാത ശിശുക്കള്‍ മരിക്കുന്നതും ജന്മനാ വൈകല്യങ്ങളോടെ കുട്ടികള്‍ പിറക്കുന്ന സാഹചര്യവും മുന്നില്‍ കണ്ടാണ് 2018വരെ ഗര്‍ഭിണികളാകുന്നതില്‍ സ്‌ത്രീകള്‍ മാറി നില്‍ക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്രസീലില്‍ കണ്ടെത്തിയ രോഗം ലാറ്റിനമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ പടര്‍ന്നതായിട്ടാണ് വിവരം. വൈറസ് ബാധിച്ച് കുട്ടികള്‍ മരിക്കുന്ന സാഹചര്യം സംജാതമാകുന്നതു മുന്നില്‍ കണ്ടാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
തലച്ചോര്‍ വളര്‍ച്ച പ്രാപിക്കാതെയും വലിപ്പമില്ലാതെ തലയോടെയുമാണ് സിക വൈറസ് ബാധിച്ചവര്‍ക്കു കുഞ്ഞു പിറക്കുക. ഇതുവരെ നാലായിരം കുഞ്ഞുങ്ങള്‍ക്ക് വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് നിഗമനം. 1947- ലാണ് സിക വൈറസ് കണ്ടെത്തിയത്. ബ്രസിലീല്‍ പത്തുലക്ഷം പേര്‍ക്ക് വൈറസ് ബാധിച്ചതോടെയാണ് ലോകാരാഗ്യ സംഘടന ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.