കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന യുവാവിനെ നാല് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി

Webdunia
ബുധന്‍, 29 ഏപ്രില്‍ 2015 (14:46 IST)
ഭൂചലനത്തെത്തുടര്‍ന്ന് നേപ്പാളിലെ കാഠ്മണ്ഡുവില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന യുവാവിനെ നാല് ദിവസത്തിന് ശേഷം രക്ഷപെടുത്തി. റിഷി ഖനാലിനെയാണ് 80 മണിക്കൂറിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ജീവനോടെ പുറത്തെത്തിച്ചത്. ഭൂകമ്പത്തില്‍ തകര്‍ന്ന ഏഴുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് റിഷി കുടുങ്ങികിടന്നത്. അവശിഷ്ടങ്ങളില്‍ നിന്നും നിലവിളികേട്ട രക്ഷാപ്രവര്‍ത്തകരാണ് റിഷിയെ രക്ഷപെടുത്തിയത്. 
 
റിഷിയെ ഫ്രഞ്ച് രക്ഷാപ്രവര്‍ത്തകരാണ് രക്ഷപ്പെടുത്തിയത്. അഞ്ചുമണിക്കൂറോളം രക്ഷാപ്രവര്‍ത്തനം നീണ്ടതായാണ് റിപ്പോര്‍ട്ടുകള്‍.  അതീവ ഗുരുതരാവസ്ഥയിലായിരുന്നു റിഷി. റിഷിയുടെ ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹം മരണത്തെ അതിജീവിച്ചതെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍ അഖിലേഷ്‌ ശ്രേഷ്ഠ പറഞ്ഞു.