ഭാര്യയോടുള്ള ദേഷ്യം മൂലം യുവാവ് വീട് ഇടിച്ചു നിരത്തി

Webdunia
വ്യാഴം, 21 മെയ് 2015 (17:16 IST)
ഭാര്യയോടുള്ള ദേഷ്യം മൂലം യുവാവ് വീട് ജെസിബി കൊണ്ട് ഇടിച്ചു നിരത്തി. ചൈനയിലെ സീജിയാംഗിലാണ് സംഭവം. സിവേ പാന്‍ എന്ന യുവാവാവാണ് വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നത്തേത്തുടര്‍ന്ന് വീട് ഇടിച്ചു നിരത്തിയത്.
വീട് ഇടിച്ചു നിരത്തുമ്പോള്‍ ആറുമാസം പ്രായമുള്ള കുട്ടിയടക്കം പന്ത്രണ്ടു പേര്‍ വീട്ടിനുള്ളിലുണ്ടായിരുന്നു. ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വൈകിട്ട് കുടുംബം ആഹാരം കഴിച്ചു കൊണ്ടിരുന്നപ്പോഴാണ് ജെസിബിയുമായി പാന്‍ എത്തിയത്. വീട് പൊളിഞ്ഞ് വീഴാന്‍ തുടങ്ങിയപ്പോള്‍ ഇവര്‍ സുരക്ഷിത സ്ഥാനത്തേക്ക്  ഓടി മാറുകയായിരുന്നു.

വീട് പോളിച്ചത് തന്റെ മരുമകനാണെന്ന് മനസ്സിലാക്കിയ വീട്ടുടമസ്ഥന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീട് പോളിച്ചപ്പോള്‍ പ്രദേശത്തെ റോഡിനും കേടുപാടുകളുണ്ടായി. പാനിനെ പൊലീസ് പിടികൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. വീട്ടുടമസ്ഥന്റെ മകളും പാനും തമ്മിലുള്ള വിവാഹമോചനത്തെക്കുറിച്ച് കുടുബം പറഞ്ഞിരുന്നുവെന്നും ഇതില്‍ പ്രകോപിതനായാണ് പാന്‍ വീട് പോളിച്ചതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.