യമനില്‍ പ്രസിഡന്‍റ് അബദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ കൊട്ടാരത്തിന് നേരെ വിമതര്‍ വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെട്ടു.
ആക്രമണത്തെത്തുടര്‍ന്ന് പ്രസിഡന്റ് കൊട്ടാരത്തില്‍ നിന്ന് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ പ്രസിഡന്റിനെ അനുകൂലിക്കുന്നവരാണ് വ്യോമാക്രമണം നടത്തിയതെന്നാണ് സൂചന.
പ്രസിഡന്റ് അനുകൂലികളായ പോരാളികള്‍ ഏഡന്‍ വിമാനത്താവളത്തിന് സമീപത്തെ വിമതരുടെ സൈനിക ക്യാമ്പ് പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.
ഇതിന് പിന്നാലെയാണ് വിമതരുടെ ആക്രമണം. ഏദന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്താണ് അക്രമമുണ്ടായത്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് വിമാനത്താവളം അടച്ചിട്ടു. 100ഓളം യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.