ആഭ്യന്തരസംഘർഷം: യെമന്‍ പ്രസിഡന്റും പ്രധാനമന്ത്രിയും രാജിവെച്ചു

Webdunia
ശനി, 24 ജനുവരി 2015 (20:03 IST)
ആഭ്യന്തരസംഘർഷം നടക്കുന്ന യെമന്‍ ഭരണ പ്രതിസന്ധിയിലേക്ക്. ഒത്തുതീർപ്പു വ്യവസ്ഥകൾ വിമതർ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് പ്രസിഡന്റ്  അബ്ദുറബ് മൻസൂർ ഹാദിയും പ്രധാനമന്ത്രി ഖാലിദ് ബാഗായും രാജിവെച്ചു. എന്നാൽ, പാർലമെന്റ് രാജി സ്വീകരിച്ചിട്ടില്ല. രഹസ്യാന്വേഷണ മേധാവി അലി ഹസനും സ്ഥാനമൊഴിഞ്ഞതായി റിപ്പോർട്ടുണ്ട്.

കഴിഞ്ഞ കുറെ ദിവസങ്ങളായി യെമനില്‍ ആഭ്യന്തരസംഘർഷം ഉടലെടുത്തിരുന്നു. പ്രസിഡന്റിന്റെ കൊട്ടാരം ഷിയ ഹൗതി വിമതർ കഴിഞ്ഞദിവസം പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് വിമതരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് വിമതർ ഒഴിഞ്ഞ് പോകുകയായിരുന്നു. ചര്‍ച്ചയില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വിമതര്‍ പിന്നോട്ട് പോയതാണ്  പ്രസിഡന്റും, പ്രധാനമന്ത്രിയും രാജിവെക്കാന്‍ കാരണമായി തീര്‍ന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.