യമനില്‍ സുന്നികളെ ഭരിക്കാന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ പ്രഖ്യാപിച്ചു

Webdunia
വ്യാഴം, 9 ഏപ്രില്‍ 2015 (09:02 IST)
ഷിയാ വിമതരും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ യമനില്‍ ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാന്‍ ഇടപെടുന്നു. ഇറാന്‍ നാവിക സേന ഏദന്‍ കടലിടുക്കില്‍ എത്തിയതായാണ് വിവരം. ഇറാന്‍ നാവികസേന യമന് സമീപമെത്തിയത് പ്രദേശത്ത് പുതിയ യുദ്ധമുഖം സൃഷ്ടിക്കുമെന്നാണ് ലോകരാജ്യങ്ങളുടെ ആശങ്ക. ആറു മാസങ്ങള്‍ക്കു മുന്‍പു സന പിടിച്ചെടുത്ത ഹൂതിന്‍ വിമതര്‍ ഏദന്‍ തുറമുഖം പിടിച്ചെടുക്കാന്‍ കനത്ത പൊരാട്ടം നടത്തുന്നതിനിടെയാണ് ഇറാന്‍ നാവികസേന സ്ഥലത്ത് എത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രസിഡന്റ് മന്‍സൂര്‍ ഹാദിയുടെ സൈന്യം ഈ മേഖലയില്‍ ഹൂതികളുടെ സൈനിക ശേഷിയെ ഒട്ടൂമുക്കാലും തകര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ വിമതരെ പിന്തുണക്കുന്ന ഇറാന്റെ നാവികസേന ഏദനില്‍ എത്തിയത് തുടര്‍ന്നുള്ള പോരാട്ടത്തിന് ഹൂതികള്‍ക്ക് കരുത്തേകുമെന്നാണ് വിലയിരുത്തല്‍. അതേസമയം മന്‍ ഭരിക്കാന്‍ പ്രത്യേക വിഭാഗത്തെ മാത്രം അനുവദിക്കില്ലെന്ന നിലപാടുമായി ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇറാന്‍ വിദേശകാര്യ സഹമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുള്ള ബെയ്‌റൂട്ടില്‍ വച്ചാണ് ഇക്കാര്യം പറഞ്ഞത്. ഇതോടെ യമന്റെ ആഭ്യന്തര പ്രശ്നം ഷിയാ- സുന്നി സംഘര്‍ഷമായി പരിവര്‍ത്തനം ചെയ്തിരിക്കുകയാണ്.

യമനിലെ പോരാട്ടം ഇനി ഷിയാ- സുന്നി രാജ്യങ്ങള്‍ തമ്മിലുള്ളതായി തീരും എന്നതിനാല്‍ വിഷയത്തില്‍ ലോകരാജ്യങ്ങളുടെ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍ യമന്‍ കേന്ദ്രമാക്കി നടക്കാന്‍ പോകുന്നത് മേഖലയാകെ അസന്തുലിതാവസ്ഥയില്‍ ആക്കുന്ന യുദ്ധമായിരിക്കും. അതിനിടെ അമേരിക്ക ഇന്ന് സൗദി അറേബ്യക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്തിച്ചു നല്‍കിയിട്ടുണ്ട്. ഇത് ഇറാനെ കൂടുതല്‍ പ്രകോപിപ്പിക്കാനെ ഇടനല്‍കു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.