യെമനില്‍ 42 പേര്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 17 മെയ് 2014 (10:58 IST)
ദക്ഷിണ യെമനില്‍ ഷബ്‌വ പ്രവിശ്യയിലെ അസാന്‍ പട്ടണത്തില്‍ സൈന്യവും അല്‍ ഖായിദ തീവ്രവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ 42 പേര്‍ കൊല്ലപ്പെട്ടു. 
 
അല്‍ ഖായിദ തീവ്രവാദികള്‍ക്കെതിരെ സൈനിക നടപടി ആരംഭിച്ച പശ്ചാത്തലത്തിലാണ്‌ ഏറ്റുമുട്ടല്‍. തെരുവുകളിലെല്ലാം സൈന്യത്തെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്‌. ഒട്ടേറെ വാഹനങ്ങള്‍ അഗ്നിക്കിരയായിട്ടുണ്ട്‌
 
തകര്‍ന്ന വീടുകള്‍ ഉപേക്ഷിച്ചു പരിഭ്രാന്തരായിരിക്കുകയാണ് ജനങ്ങള്‍. തീവ്രവാദികളെ എത്രയും വേഗം അടിച്ചമര്‍ത്താന്‍ സാധിക്കുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്.