ദാദ്രി കൊലപാതകത്തോടെ രാജ്യത്ത് ഏറെ ചര്‍ച്ചകള്‍ നടക്കുകയും വിവാദ നായകനായി തീരുകയും ചെയ്‌ത ‘പശു’
യാഹുവിന്റെ ഈ വര്‍ഷത്തെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍. മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതോടെയാണ് ബീഫ് വിവാദം വാര്‍ത്താ പ്രാധാന്യം നേടിയത്. ഓണ്‍ലൈനില്‍ നടന്ന ചര്‍ച്ചകളും തെരച്ചിലുകളും എല്ലാം പശുവിനെക്കുറിച്ചായിരുന്നു. തുടര്‍ന്നായിരുന്ന ഏറ്റവും കൂടുതലാളുകള്‍ തെരഞ്ഞ റിക്കാര്‍ഡ് പശു സ്വന്തമാക്കിയത്.
മഹാരാഷ്ട്രയില്‍ ബീഫ് നിരോധിച്ചതോടെ ബീഫ് വിവാദം ഉണ്ടാകുകയും ദാദ്രി കൊലപാതകം സംഭവിക്കുകയും ചെയ്‌തതോടെ പശു താരമായി തീരുകയായിരുന്നു. അസഹിഷ്ണുതാ വിവാദത്തിന് തുടക്കമായത് ബീഫില്‍ നിന്നായതിനാലും പശു ഈ വര്‍ഷത്തെ താരമായി തീരുകയായിരുന്നു.
തുടര്‍ച്ചയായ നാലാം വര്‍ഷവും ബോളിവുഡ് താരം സണ്ണി ലിയോണ്‍ ഏറ്റവും കൂടുതലാളുകള്‍ തെരഞ്ഞ വനിതാ സെലിബ്രിറ്റികളുടെ പട്ടികയില്‍ ഒന്നാമതെത്തി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ന്യൂസ്മേക്കര്‍മാരുടെ പട്ടികയില്‍ ഇടംനേടി. സാങ്കേതിക രംഗത്ത് ആപ്പിളിനെ കൂടുതല്‍ ആളുകള്‍ തെരഞ്ഞപ്പോള്‍ കായികരംഗത്ത് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയും ചലച്ചിത്രരംഗത്ത് ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനും നേട്ടങ്ങള്‍ സ്വന്തമാക്കി.