ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ വില്പനയില് റെക്കോര്‍ഡ് കുറിച്ച ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി മൊബൈൽ സർവീസ് രംഗത്തേക്കും. ചൈനയില്‍ ഷവോമി സേവനം ആരംഭിച്ചുകഴിഞ്ഞു. നെരത്തെ ഷവോമി അവരുടെ എം1-4സി സ്മാർട്ട്ഫോൺ വിപണിയിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം1 എന്ന മൊബൈൽ സർവീസുമായി ഷവോമി രംഗത്തെത്തിയിരിക്കുന്നത്.
മിനി, മൈക്രൊ, നാനൊ തുടങ്ങി മൂന്ന് തരത്തിലും ഉപയോഗിക്കാവുന്ന ട്രിപ്പിൾ-കട്ട് സിം കാർഡാണ് ഷിയോമി ലഭ്യമാക്കുന്നത്. ബുധനായ്ച മുതൽ കമ്പനി വെബ്സൈറ്റായ എം1.കോമിലൂടെ സേവനം വില്പന തുടങ്ങി. രാജ്യത്തെ ടെലികോം നെറ്റ്വർക്കുകൾ ഉപയോഗപ്പെടുത്തി വോയിസ്, ഇന്റർനെറ്റ് സേവനങ്ങളാണ് കമ്പനി ഉപഭോക്താക്കൾക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ഷിയോമി പ്രീപെയ്ഡ്-പോസ്റ്റ്പയ്ഡ് സേവനങ്ങൾ ചൈനയിലെ 2ജി, 3ജി, 4ജി നെറ്റ്വർക്കുകൾ സപ്പോർട്ട് ചെയ്യും. 0.10 ചൈനീസ് യുവാനാണ് (ഏകദേശം 1.10 രൂപ) ഒരു മിനിറ്റ് സംസാരസമയത്തിനും, എസ്.എം.എസ്സിനും, 1 എം.ബി. ഡാറ്റയ്ക്കും കമ്പനി ഈടാക്കുന്ന തുക. കൂടാതെ വിവിധ ഡാറ്റ, എസ്.എം.എസ്, സംസാരസമയ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.