കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങള്‍ നവമുതലാളിത്തത്തെപ്പറ്റി പഠിക്കണം, എന്നാല്‍ മാർക്സിസത്തിൽനിന്നു വ്യതിചലിച്ചു പോകരുത്: ഷി ചിൻപിങ്

Webdunia
ശനി, 30 സെപ്‌റ്റംബര്‍ 2017 (18:34 IST)
രാജ്യത്തെ എല്ലാ കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളും നവ മുതലാളിത്തത്തെപ്പറ്റി വിശദമായി പഠിക്കണമെന്നും എന്നാൽ മാർക്സിസത്തിൽനിന്നു വ്യതിചലിച്ചു പോകരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് അടുത്തമാസം തുടങ്ങാനിരിക്കെയാണ് ഭരണത്തിൽ പാർട്ടിയുടെ അധീശത്വം ഇനിയും തുടരുമെന്ന് വ്യക്തമാക്കി പ്രസിഡന്റ് രംഗത്തെത്തിയിരിക്കുന്നത്.
 
പോളിറ്റ്ബ്യൂറോ സ്റ്റഡി സെഷന്‍ നടക്കുന്നതിനിടെയാണ് മാറിയ സാഹചര്യങ്ങളിലുള്ള തന്റെ നയങ്ങൾ പ്രസിഡന്റ് വ്യക്തമാക്കിയത്. സമൂഹവും കാലവും മാറിയിരിക്കുകയാനെങ്കിലും മാർക്സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ ഇന്നും സത്യമായിത്തന്നെയാണ് തുടരുന്നത്. മാർക്സിസത്തില്‍ നിന്ന് വ്യതിചലിക്കുകയോ മാർക്സിസത്തെ ഉപേക്ഷിക്കുകയോ ചെയ്താൽ അത് പാർട്ടിയുടെ ആത്മാവിനെ നഷ്ടപ്പെടുത്തുമെന്നും അതിലൂടെ ദിശാബോധം തന്നെ ഇല്ലാതാകുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article