ഇനി ഒരു ലോക യുദ്ധം കൂടി നടന്നാല്‍ എത്ര രാജ്യങ്ങള്‍ അതിനെ അതിജീവിക്കും. അമേരിക്ക, ചൈന, ഇന്ത്യ, റഷ്യ ...ഇതൊക്കെയായിരിക്കും നിങ്ങളുടെ ഉത്തരം അല്ലെ. എന്നാല്‍ കേട്ടോളൂ. നിലവിലെ വന്‍ശക്തി ര്‍ക്കാജ്യങ്ങളോ, ഇന്ത്യയേപ്പോലെ ലോകശക്തിയായിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളോ ഒന്നും തന്നെ ആ ലോക യുദ്ധത്തെ അതിജീവിക്കില്ല. ആണവശക്തിയുടെ പ്രയോഗം ഉണ്ടായേക്കാവുന്ന ഈ ലോകയുദ്ധാനന്തരം പത്ത് ആ രാജ്യങ്ങള്‍ മാത്രമാകും സാമ്പത്തികമായി പ്രതിസന്ധികളില്ലാതെ അതിജീവിക്കുക.
അവ ഏതൊക്കെയാണെന്നറിയാമോ? സ്വിറ്റ്സര്‍ലന്റ്, ടുവാലു, ന്യൂസിലാന്‍ഡ്, ഭൂട്ടാന്‍, ചിലി, ഐസ്ലാന്‍ഡ്, ഡെന്മാര്‍ക്ക്, മാള്‍ട്ട, അയര്‍ലന്റ്, ഫിജി തുടങ്ങിയ കുഞ്ഞന്‍ രാജ്യങ്ങളാകും. അമേരിക്കന്‍ വസ്തുത അന്വേഷണ സംഘമായ ദ ലിസ്റ്റ് തയ്യാറാക്കിയതാണ് ഈ പട്ടിക. ഇന്ത്യയുടെ അയല്‍ രാജ്യമായ ഭൂട്ടാന്‍ എന്ന കൊച്ചു രാജ്യം ലോകത്തിലെ ഏറ്റവും സന്തോഷമായി ജീവിക്കുന്ന ജനതയുള്ള രാജ്യമാണ്.
35 ശതമാനത്തോളം ഇന്ത്യക്കാര്‍ ജീവിക്കുന്ന ഫിജി ഉള്ളതിനാല്‍ ഇന്ത്യക്കാര്‍ക്കും സന്തോഷിക്കാം. എന്നാല്‍ ആഫ്രിക്ക ഭൂഖണ്ഡത്തിലെ ഒരൊറ്റ രാജ്യം പോലും അടുത്ത ലോക യുദ്ധത്തെ അതിജീവിക്കില്ലെന്നും പഠനം നടത്തിയവര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് അവര്‍ തയ്യാറാക്കിയ വീഡിയോ ആണ് താഴെ... ഇനിയൊരു യുദ്ധം നടക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.