ഫ്രാന്‍സില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക 25ശതമാനത്തിന്റെ അധിക നികുതി ചുമത്തി. അമേരിക്കയ്‌ക്കെതിരെ ഫ്രാന്‍സ് ഡിജിറ്റല്‍ സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയതിനുള്ള പ്രതികാര നടപടിയാണിത്. ഇക്കാര്യത്തില്‍ ഫ്രാന്‍സ് തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തേ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.