ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേക്ക്

ശ്രീനു എസ്
ചൊവ്വ, 21 ജൂലൈ 2020 (10:21 IST)
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നരക്കോടിയിലേക്ക് കടക്കുന്നു. എന്നാല്‍ രോഗം ഭേദമാകുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 148ലക്ഷത്തോളം പേര്‍ക്ക് രോഗം ബാധിച്ചതില്‍ 89ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായെന്നാണ് കണക്ക്. എന്നാല്‍ മരണസംഖ്യ 613213 കടന്നിട്ടുണ്ട്. നിലവില്‍ 63347പേര്‍ക്ക് രോഗം രൂക്ഷമായി ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.
 
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 37,148 പേര്‍ക്ക് രോഗബാധ ഉണ്ടായി. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,55,191 ആയി. ഇന്നലെ മാത്രം 587 പേരാണ് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്. ഇതോടെ രാജ്യത്ത് കൊവിഡ് മരണങ്ങള്‍ 28,000 കടന്നു. 28,084 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് രാജ്യത്ത് മരിച്ചത്. 4,02,529 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article