ജോലി കിട്ടാത്തതിന് കളിയാക്കി; കാമുകനെ പരിചയക്കാരനെ കൊണ്ട് കൊലപ്പെടുത്തിയ യുവതി പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 ഫെബ്രുവരി 2025 (15:50 IST)
ashly
ജോലി കിട്ടാത്തതിന് കളിയാക്കിയ കാമുകനെ പരിചയക്കാരനെ കൊണ്ട് കൊലപ്പെടുത്തിയ കാമുകി പിടിയില്‍. കൊളറാഡോയിലാണ് സംഭവം. ആഷ്ലി വൈറ്റ് എന്ന 29 കാരിയാണ് അറസ്റ്റിലായത്. കാമുകനായ കോഡി ഡലിസ എന്നയാളെയാണ് യുവതി കൊലപ്പെടുത്തിയത്. ബസില്‍ വച്ച് പരിചയപ്പെട്ട ഒരു അജ്ഞാതനെ ഉപയോഗിച്ചാണ് കാമുകി യുവാവിനെ കൊലപ്പെടുത്തിയത്. 
 
ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിക്കപ്പെട്ടത്. 2020 ല്‍ ജോലിക്കുള്ള ഇന്റര്‍വ്യൂ കഴിഞ്ഞ് തിരികെ ബസ്സില്‍ വരുകയായിരുന്ന യുവതി കാമുകനോട് തനിക്ക് ജോലി ലഭിക്കാന്‍ സാധ്യതയില്ലെന്ന സന്ദേശം അയച്ചു. ഇതില്‍ അസ്വസ്ഥനായ കാമുകന്‍ പ്രകോപനപരമായ സന്ദേശങ്ങള്‍ യുവതിക്ക് അയക്കുകയായിരുന്നു. 
 
പിന്നാലെ യുവതിയുടെ മുഖഭാവം വല്ലാതെ ആകുന്നതുകണ്ട് സമീപത്തിരുന്ന യുവാവ് കാരണം തിരക്കുകയും ഇരുവരും ചേര്‍ന്ന് കാമുകനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍