വിദ്യാര്‍ഥികളെ വാട്ട്‌സ് ആപ്പിലൂടെ അധ്യാപിക പഠിപ്പിച്ചത് രതിയുടെ രസതന്ത്രം. 2012-ല്‍ ഒമ്പത് മാസം ടീച്ചര്‍ വിദ്യാര്‍ഥികള്‍ക്ക് അയച്ചത് 2,000 സെക്സ് സന്ദേശങ്ങളാണ്. എന്തായാലും കുട്ടികളെ പഠിപ്പിക്കുന്നതില്‍ ആജീവനാന്ത വിലക്ക് നേരിടുകയാണ് അധ്യാപിക. ലണ്ടനിലാണ് സംഭവം.
അണ്‍സ്‌വേര്‍ത്തിലെ കാസില്‍ ബ്രൂക്ക് സ്കൂളിലെ കെമിസ്ട്രി അധ്യാപികയായ വിക്ടോറിയ അയറിസാണ് വിദ്യാര്‍ഥികള്‍ക്ക് ലൈംഗിക സന്ദേശങ്ങള്‍ അയച്ചത്. 15നും 16നും ഇടയ്ക്ക് പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കാണ് അധ്യാപിക സന്ദേശങ്ങള്‍ അയച്ചത്. ഏറ്റവുമൊടുവില്‍ 11 കാരന് സന്ദേശം അയച്ചതാണ് കുടുക്കായത്.
2008 മുതല്‍ സ്കൂളിലെ അധ്യാപികയായ വിക്ടോറിയ കഠിനാധ്വാനിയും മികച്ച അധ്യാപനത്തിന് പ്രശംസയും നേടിയിരുന്ന ആളാണ്. 2012 ലാണ് തന്റെ വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് ഫോണ്‍ നമ്പര്‍ നല്‍കിയത്. തുടര്‍ന്ന് വാട്ട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. തുടക്കത്തില്‍ അശ്ലീലച്ചുവയുള്ള സംഭാഷണങ്ങളും ഗ്രാഫിക് ചിത്രങ്ങളും നല്‍കി.
പിന്നീട് സ്വന്തം ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് അയച്ചുനല്‍കിയതോടെ സ്കൂളില്‍ ചൂടുള്ള കഥകള്‍ പരന്നു. തുടര്‍ന്ന് ഇതെപ്പറ്റി പഠനം നടത്താന്‍ പ്രത്യേക പാനലിനെ നിയോഗിച്ചു, സംഭവത്തില്‍ അയറിസ് മാപ്പ് അപേക്ഷിക്കുകയും ചെയ്തു. ആജീവനാന്തവിലക്കേര്‍പ്പെടുത്തിയെങ്കിലും അത് രണ്ട് വര്‍ഷമായി കുറയുമെന്ന പ്രതീക്ഷയിലാണ് അയറിസ്. എന്നാല്‍ പ്രത്യേക പാനലിന്റെ അന്വേഷണ ഫലം ഇതിനിടെ പുറത്തുവന്നു- അധ്യാപിക അയച്ചത് ലൈംഗിക സന്ദേശങ്ങളല്ല.