ഹവായിയിൽ കാട്ടുതീ പടരുന്നു, ഇതുവരെ കണ്ടെടുത്തത് 53 മൃതദേഹങ്ങൾ

വെള്ളി, 11 ഓഗസ്റ്റ് 2023 (13:12 IST)
യുഎസിലെ ദ്വീപ് സംസ്ഥാനമായ ഹവായിയില്‍ കാട്ടുതീ പടരുന്നു. ചരിത്രനഗരമായ ലഹൈനയില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഇതുവരെ 53 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കണക്കാക്കുന്നത്. ആയിരത്തോളം പേരെ കാണാതായതായി പോലീസ് അറിയിക്കുന്ന വിവരം. കാട്ടുതീയെ തുടര്‍ന്ന് 11,000 ഓളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്.
 
മൗവി ദ്വീപിലാണ് നാശനഷ്ടങ്ങള്‍ കൂടുതല്‍. പുരാതന സ്മാരകങ്ങളടക്കം 271 കെട്ടിടങ്ങളും ഒട്ടേറെ വാഹനങ്ങളും കത്തിനശിച്ചു. ഡോറ കൊടുങ്കാറ്റിന്റെ സ്വാധീനത്തിനെ തുടര്‍ന്ന് തീ തെക്കന്‍ മേഖലയിലേക്ക് പടര്‍ന്ന് പിടിക്കുകയാണ്. ബോംബ് വര്‍ഷിച്ചത് പോലെയുള്ള സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് ഗവര്‍ണര്‍ ഗ്രീന്‍ പറഞ്ഞു. ലഹൈന നഗരത്തെ പഴയ രീതിയില്‍ പുനസ്ഥാപിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം പറയുന്നു. അതേസമയം ലഹൈനയിലേത് വന്‍ ദുരന്തമാണെന്ന് കണക്കാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നഗരത്തെ വീണ്ടെടുക്കാനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍