വിക്കീപീഡിയയ്ക്ക് സാമ്പത്തിക സാഹയം വേണം... നിങ്ങള്‍ സഹായിക്കുമല്ലോ അല്ലേ?

Webdunia
വ്യാഴം, 2 ജൂലൈ 2015 (18:32 IST)
ലോകമെമ്പാടുമുള്ള വിജ്ഞാന ദാഹികള്‍ വിവരങ്ങള്‍ക്കായി ആശ്രയിക്കുന്ന ഓണ്‍ലൈന്‍ സര്‍വ്വ വിജ്ഞാന കോശമായ വിക്കീപീഡിയ സാമ്പത്തിക പ്രതിസന്ധിയില്‍. സാധാരണ വെബ്‌സൈറ്റുകളുടേതു പോലെത്തന്നെ സെര്‍വറിനും തൊഴിലാളികള്‍ക്കും പ്രോഗ്രാംസിനും വിക്കിപീഡിയക്ക് പണം നല്‍കേണ്ടതുണ്ട്. എന്നാല്‍ പരസ്യങ്ങള്‍ ഒന്നും സ്വീകരിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിന് അധികം സാമ്പത്തിക സ്രോതസ്സൊന്നുമില്ല.

അതിനാല്‍ വിക്കീപീഡിയ സന്ദര്‍ശിക്കുന്ന ആളുകളൊട് ധനസഹായം ആവശ്യപ്പെടുകയാണ്. രു പബ്ലിക് പാര്‍ക്ക് പോലെയോ ലൈബ്രറിയോ പോലെ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന ഈ പൊതു ഇടത്തിലൂടെ ഒരു മണിക്കൂര്‍ കടന്നുപോകുന്ന വിഞ്ജാന ദാഹികള്‍ നൂറു രൂപ വീതം നല്‍കിയാല്‍ തങ്ങളുടെ സാമ്പത്തിക് പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും വിക്കിപീഡിയ വ്യക്തമാക്കുന്നു. വിക്കിപീഡിയ പേജ് തുറക്കുമ്പോള്‍ മുകളില്‍ പ്രത്യക്ഷപ്പെടുന്ന ഓപ്ഷനിലൂടെ വായനക്കാര്‍ക്ക് ഇഷ്ടമുള്ള പണം നല്‍കാം.