ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് പശതേച്ച് ഒട്ടിച്ചു

Webdunia
തിങ്കള്‍, 30 മാര്‍ച്ച് 2015 (15:00 IST)
പരപുരുഷബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യയുടെ ജനനേന്ദ്രിയം ഭര്‍ത്താവ് കടുത്ത പശ തേച്ച് ഒട്ടിച്ചു. ദക്ഷിണാഫ്രിക്കയിലാണ് സംഭവം നടന്നത്. ഭാര്യയ്ക്ക് ബന്ധുവായ ഒരാളുമായി അവിഹിത ബന്ധം ഉണ്ടെന്ന സംയത്തേതുടര്‍ന്നാണ് ഇയാള്‍ പശപ്രയോഗം നടത്തിയത്. ഭാര്യയ്‌ക്കെതിരെയുള്ള ആരോപണം അവര്‍ നിഷേധിച്ചെങ്കിലും സംശയം മൂത്ത് ഇയാള്‍ കടുത്ത നടപടിക്കൊരുങ്ങുകയായിരുന്നു.

സംഭവദിവസം വീട്ടിലെത്തിയ യുവാവ് ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ടശേഷം വസ്ത്രമഴിക്കാന്‍ ആവശ്യപ്പെട്ടു. വസ്ത്രമഴിച്ചില്ലെങ്കില്‍ തലവെട്ടുമെന്ന ഭീഷണിക്കുമുന്നില്‍ ഭാര്യ വഴങ്ങി. തുടര്‍ന്ന് ജനനേന്ദ്രിയത്തില്‍ സൂപ്പര്‍ഗ്ലൂ തേയ്ക്കുകയായിരുന്നു. നാല്‍പ്പതുകാരിയാണ് ഭര്‍ത്താവിന്റെ ക്രൂരതയ്ക്ക് ഇരയാകേണ്ടി വന്നത്. ഭര്‍ത്താവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുവതി രംഗത്തെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

ഭര്‍ത്താവിന്റെ പശപ്രയോഗം മൂലം കാലുകള്‍ അനക്കാന്‍ പോലുമാകാതെ കഠിനവേദനയില്‍ പുളഞ്ഞ യുവതിയെ ഡോക്ടര്‍മാരാണ് രക്ഷപ്പെടുത്തിയത്. ഭര്‍ത്താവ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. അധികൃതര്‍ ഇതുവരെ ഇരുവരുടെയും പേരുവിവരം പുറത്തു വിട്ടിട്ടില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.