കൊവിഡ് രോഗിയുമായി സമ്പർക്കം; ലോകാരോഗ്യ സംഘടന തലവൻ ക്വാറന്റീനിൽ

തിങ്കള്‍, 2 നവം‌ബര്‍ 2020 (09:02 IST)
ജനീവ: കൊവിഡ് ബാധിതനുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രസ് അഥനോം ഗബ്രിയേസസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ലോകാാരോഗ്യ സംഘടന തലവൻ തന്നെയാണ് റ്റ്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.. അതേസമയം തനിക്ക് കൊവിഡ് ലക്ഷണങ്ങലോ ആരോഗ്യപരമായ മറ്റു പ്രശ്നങ്ങളോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
'കൊവിഡ് പൊസീറ്റീവ് ആയ ഒരു വ്യക്തിയുമായി ഞാൻ സമ്പർക്കത്തിൽ വന്നതായി വ്യക്തമായി. എനിയ്ക്ക് രോഗലക്ഷനങ്ങൾ ഒന്നും പ്രകടമായിട്ടില്ല എങ്കിലും ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് വരും ദിവസങ്ങളിൽ ഞാൻ ക്വറന്റിനിലായിരിയ്ക്കും. വിട്ടിലിരുന്ന് ജോലി ചെയ്യും. ആരോഗ്യ മാർഗനിർദേശങ്ങൾ പാലിയ്ക്കുക എന്നത് ഏറെ പ്രധാനമാണ്. ഇത്തരത്തിലാണ് നം രോഗവ്യാപനത്തിന്റെ ശൃംഖല തകർക്കേണ്ടത്' ലോകാരോഗ്യ സംഘടന തലവൻ ട്വീറ്റ് ചെയ്തു. 

It is critically important that we all comply with health guidance. This is how we will break chains of #COVID19 transmission, suppress the virus, and protect health systems.

— Tedros Adhanom Ghebreyesus (@DrTedros) November 1, 2020

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍